ജഗന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

Published on  09 Aug 2012
ന്യൂഡല്‍ഹി: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.

നേരത്തെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അതോടെ ജുഡീഷ്യല്‍ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടുകയും ചെയ്തു. ഇതിനെതിരെയാണ് ജഗന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

അന്വേഷണം നടക്കുകയാണെന്നും ജഗനെ ജാമ്യത്തില്‍വിട്ടാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സി.ബി.ഐ. കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് അപേക്ഷ തള്ളിയത്.

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ കഴിഞ്ഞ മെയ് 27 നാണ് ജഗനെ സി.ബി.ഐ. അറസ്റ്റു ചെയ്തത്. ജഗനും മറ്റ് 72 പേര്‍ക്കുമെതിരെ കേസെടുക്കാന്‍ ഹൈക്കോടതിയാണ് ഉത്തരവിട്ടത്.