അഗ്‌നി-2 മിസൈല്‍ പരീക്ഷിച്ചു

Published on  09 Aug 2012
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൂതല ബാലിസ്റ്റിക് മിസൈലായ 'അഗ്‌നി-2' ഒഡിഷ തീരത്തിനടുത്തുള്ള വീലര്‍ ദ്വീപില്‍ നിന്ന് പരീക്ഷിച്ചു.

ആണവായുധം വഹിക്കുന്ന മിസൈലുകള്‍ പ്രയോഗിക്കാന്‍ അധികാരമുള്ള സേനാകമാന്‍ഡിന്റെ നേതൃത്വത്തിലാണ് പരീക്ഷണം നടത്തിയത്. ഒരു ടണ്‍ ഭാരമുള്ള ആണവായുധവും വഹിച്ച് 2500 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ ശേഷിയുള്ളതാണ് അഗ്‌നി-2 മിസൈല്‍.

പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡി.ആര്‍.ഡി.ഒ) വികസിപ്പിച്ച ഈ മിസൈല്‍ ഇതിനകം കരസേനയുടെ ശേഖരത്തില്‍ ഉള്‍പ്പെടുത്തിയതാണ്. ഖരഇന്ധനം ഉപയോഗിക്കുന്ന മിസൈലിന് 20 മീറ്റര്‍ നീളവും 17 ടണ്‍ ഭാരവുമാണ് ഉള്ളത്.