നിത്യാനന്ദയുടെ മെഡിക്കല്‍ പരിശോധനയ്ക്ക് താത്കാലിക സ്റ്റേ

Published on  09 Aug 2012
ബാംഗ്ലൂര്‍: വിവാദ സ്വാമി നിത്യാനന്ദയെ മെഡിക്കല്‍ പരിശോധന നടത്താനുള്ള രാമനഗര മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് കര്‍ണാടക ഹൈക്കോടതി താത്കാലികമായി തടഞ്ഞു. തുടര്‍വാദം ജസ്റ്റിസ് വി. ജഗന്നാഥന്‍ ആഗസ്ത് 22-ലേക്ക് മാറ്റി. നടി രഞ്ജിത ഉള്‍പ്പെട്ട വിവാദ വീഡിയോ ദൃശ്യം പുറത്തായതില്‍ അന്വേഷണം നടത്തുന്ന സി.ഐ.ഡി.യാണ് നിത്യാനന്ദയുടെ ലൈംഗികശേഷി പരിശോധിക്കാന്‍ രാമനഗര മജിസ്‌ട്രേറ്റ് കോടതിയുടെ അനുവാദം തേടിയത്.

തുടര്‍ന്ന് നിത്യാനന്ദയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കാന്‍ ഉത്തരവിടുകയായിരുന്നു. നിത്യനന്ദയുടെ രക്തം, ശബ്ദം എന്നിവ പരിശോധിക്കാനും അനുവാദം നല്‍കിയിരുന്നു. ഇതിനെതിരെയാണ് നിത്യാനന്ദ ഹൈക്കോടതിയെ സമീപിച്ചത്.