കോണ്‍ഗ്രസ്- ബി.ജെ.പി. ഇതര പ്രധാനമന്ത്രി വരുമെന്ന് അദ്വാനി

Published on  06 Aug 2012
* മൂന്നാംമുന്നണി രാജ്യം ഭരിക്കില്ല

* കോണ്‍ഗ്രസ്സിന്റെ സീറ്റ് നൂറില്‍ താഴെയും


ന്യൂഡല്‍ഹി:അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് - ബി.ജെ.പി. ഇതര പ്രധാനമന്ത്രിക്കാണ് സാധ്യതയെന്ന് മുതിര്‍ന്ന ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി. ബി.ജെ.പി. നേതൃത്വം നല്‍കുന്ന സര്‍ക്കാറിന് സാധ്യതയില്ലെന്ന് സൂചിപ്പിക്കുന്നതാണ് അദ്വാനിയുടെ ഈ അഭിപ്രായപ്രകടനം. കോണ്‍ഗ്രസ്സോ ബി.ജെ.പി.യോ പിന്തുണ നല്‍കുന്ന പ്രധാനമന്ത്രിയായിരിക്കും 2014-ലെ തിരഞ്ഞെടുപ്പിനുശേഷം അധികാരത്തില്‍ വരികയെന്ന് തന്റെ ബ്ലോഗില്‍ അദ്വാനി എഴുതി. മൂന്നാംമുന്നണി രാജ്യം ഭരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ സീറ്റുകള്‍ രണ്ടക്കത്തിലൊതുങ്ങുമെന്ന് അദ്വാനി പറഞ്ഞു.

കോണ്‍ഗ്രസ് - ബി.ജെ.പി. ഇതര പ്രധാനമന്ത്രിക്ക് അധികകാലം ഭരിക്കാന്‍ കഴിയണമെന്നില്ല. പഴയകാല അനുഭവം അതാണ്. ചരണ്‍ സിങ്, ചന്ദ്രശേഖര്‍, ദേവഗൗഡ, ഐ.കെ. ഗുജ്‌റാള്‍ എന്നിവര്‍ കോണ്‍ഗ്രസ് പിന്തുണയോടെയും വി.പി. സിങ് ബി.ജെ.പി.യുടെ പിന്തുണയോടെയും പ്രധാനമന്ത്രിമാരായി. ഇവര്‍ക്കൊന്നും അധികകാലം നിലനില്‍ക്കാനായില്ല -അദ്ദേഹം തുടര്‍ന്നു.എന്നാല്‍, മുഖ്യകക്ഷികളായ കോണ്‍ഗ്രസ്സിനെയോ ബി.ജെ.പി.യെയോ ഒഴിച്ചുനിര്‍ത്തി കേന്ദ്രത്തില്‍ ആര്‍ക്കും സര്‍ക്കാര്‍ രൂപവത്കരിക്കാനാവില്ല. കഴിഞ്ഞ രണ്ടര പതിറ്റാണ്ടില്‍ ദേശീയരാഷ്ട്രീയം ആ രൂപത്തിലാണ് പരിണമിച്ചത്.

കഴിഞ്ഞ രണ്ട് യു.പി.എ. സര്‍ക്കാറുകളും വളരെ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. 1977-ല്‍ അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തിരഞ്ഞെടുപ്പാണ് കോണ്‍ഗ്രസ്സിന് ഏറ്റവും മോശമായത്. എന്നാല്‍, അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചാല്‍ അത്ഭുതപ്പെടേണ്ടെന്ന് അദ്വാനി അഭിപ്രായപ്പെട്ടു. 2014-ല്‍ മൂന്നാംമുന്നണി അധികാരത്തിലെത്താന്‍ സാധ്യതയുണ്ടെന്ന് രണ്ട് കേന്ദ്രമന്ത്രിമാര്‍ ഈയിടെ തന്നോട് പറഞ്ഞതായുംഅദ്വാനി കൂട്ടിച്ചേര്‍ത്തു.

Other News in this section
സംസ്ഥാനത്ത് 143 പേരുടെ ഫോണ്‍ ചോര്‍ത്തുന്നു

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയം കലങ്ങിമറിയുന്നതിനിടെ ഫോണ്‍ ചോര്‍ത്തല്‍ വിവാദവും. കേരളത്തില്‍ 143 പേരുടെ ഫോണ്‍ ചോര്‍ത്തുന്നതില്‍ രാഷ്ട്രീയ നേതാക്കളോ സമുദായനേതാക്കളോ ഉള്‍പ്പെടുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. 2013 ഏപ്രില്‍ വരെ 83 പേരുടെ ഫോണുകളാണ് സംസ്ഥാനത്ത് ചോര്‍ത്തിയിരുന്നത്. മെയ് മാസത്തില്‍ ആ ലിസ്റ്റില്‍ 60 പേരെക്കൂടി ഉള്‍പ്പെടുത്തി. ഈ 143 പേരും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ..