കണ്ഠര് രാജീവര് ശബരിമല തന്ത്രി

Published on  06 Aug 2012
ശബരിമല:ധര്‍മ്മശാസ്താക്ഷേത്രത്തിലെ താന്ത്രികകര്‍മ്മങ്ങള്‍ക്ക് ചിങ്ങം ഒന്നുമുതല്‍ തന്ത്രി കണ്ഠര് രാജീവര് നേതൃത്വംനല്‍കും. ഇപ്പോഴത്തെ തന്ത്രി കണ്ഠര് മഹേശ്വരര് ഒരുവര്‍ഷത്തെ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച മലയിറങ്ങും. നിറപുത്തിരി ചടങ്ങുകള്‍ക്കുശേഷമായിരിക്കും അദ്ദേഹത്തിന്റെ മടക്കം. കണ്ഠര് രാജീവര് ആഗസ്ത് 16 ന് മലചവിട്ടും. ആഗസ്ത് 17 ന് ചിങ്ങമാസപ്പുലരിയില്‍ അദ്ദേഹം അഷ്ടദ്രവ്യമഹാഗണപതിഹോമത്തിന് മുഖ്യകാര്‍മ്മികത്വം വഹിക്കും. താഴമണ്‍ മഠത്തിലെ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ധാരണയനുസരിച്ചാണ് കണ്ഠര് മഹേശ്വരരും കണ്ഠര് രാജീവരും തന്ത്രിസ്ഥാനത്ത് മാറിമാറി വരുന്നത്.