സൈന സെമിയില്‍ വീണു

Published on  03 Aug 2012
ലണ്ടന്‍ : യിഹാന്‍ വാങ് എന്ന ചൈനീസ് വന്‍മതിലിന് മുന്നില്‍ ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ സ്വര്‍ണസ്വപ്‌നം വീണുടഞ്ഞു. സൈന നേവാള്‍ ലോക ഒന്നാം നമ്പര്‍ യിഹാന്‍ വാങ്ങിനോട് ഒരിക്കല്‍ക്കൂടി തോറ്റു. പൊരുതിനോക്കിയെങ്കിലും ഏകപക്ഷീയമായ ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. സ്‌കോര്‍ : 13-21, 13-21. സമീപകാലത്ത് യിഹാന്‍ വാങ്ങിനോട് സൈന വഴങ്ങുന്ന തുടര്‍ച്ചയായ ആറാം തോല്‍വിയാണിത്.

സെമിയില്‍ തോറ്റെങ്കിലും സൈനയുടെ സ്വപ്‌നം പൂര്‍ണമായി തകര്‍ന്നിട്ടില്ല. ഒളിമ്പിക് മെഡല്‍ എന്ന ചരിത്രനേട്ടത്തിലേയ്ക്ക് ഒരു ജയത്തിന്റെ അകലമേയുള്ളൂ ഇപ്പോഴും. ലൂസേഴ്‌സ് ഫൈനലില്‍ വിജയിക്കാനായാല്‍ സൈനയ്ക്ക് വെങ്കലം നേടി ചരിത്രം കുറിക്കാം. ചൈനയുടെ രണ്ടാം സീഡ് സിന്‍ വാങ്ങും മൂന്നാം സീഡ് സുവെരെയി ലിയും തമ്മിലുള്ള രണ്ടാം സെമിയില്‍ തോല്‍ക്കുന്നവരുമായാണ് സൈനയുടെ ലൂസേഴ്‌സ് ഫൈനല്‍.
Other News in this section
'ആദ്യ ഓവര്‍ നിങ്ങള്‍ക്ക്; അടുത്തത് ഞങ്ങള്‍ക്ക്'

ന്യൂഡല്‍ഹി: 'ആദ്യ ഓവര്‍ ആത്മവിശ്വാസത്തോടുകൂടി എറിയുക, രണ്ടാമത്തെ ഓവറും ആത്മവിശ്വാസത്തോടെ എറിയുക... പക്ഷേ, അത് ഞങ്ങള്‍ക്കുവേണ്ടിയാകണം'- ഇടനിലക്കാരന്‍ അമിത്തിന്റെ ഈ വാക്കുകള്‍ രാജസ്ഥാന്‍ റോയല്‍സ്താരം അജിത് ചാന്‍ഡില അക്ഷരംപ്രതി അനുസരിച്ചു. ഡല്‍ഹി പോലീസിന്റെ വലയില്‍ വീഴുകയും ചെയ്തു. രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്തും അങ്കിത് ചവാനും കുടുങ്ങിയതും ഇങ്ങനെത്തന്നെ. ..

Latest news