ഫസല്‍ കേസ്: കാരായിമാര്‍ക്ക് ജാമ്യം നല്‍കിയില്ല

Published on  03 Aug 2012
കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായി രാജന്റെയും കാരായി ചന്ദ്രശേഖരന്റെയും ജാമ്യ ഹര്‍ജികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ഇവരടക്കം എട്ട് പ്രതികള്‍ക്ക് കേസ് അന്വേഷിച്ച സി.ബി.ഐ കുറ്റപത്രം നല്‍കിയിട്ടുള്ളതാണ്.
കേസില്‍ ഇപ്പോള്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്. രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്നും തൊണ്ടിയായി ഒരു ബൈക്ക് കണ്ടെടുക്കാനുണ്ടെന്നും കോടതിയില്‍ സി.ബി.ഐ പറഞ്ഞിരുന്നു.

പ്രതികളായ കാരായിമാര്‍ക്ക് ജാമ്യം നല്‍കിയാല്‍ കേസ് അന്വേഷണം തടസ്സപ്പെടുമെന്ന സി.ബി.ഐയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതിവിധി. എന്‍.ഡി.എഫ് പ്രവര്‍ത്തകനായ മുഹമ്മദ് ഫസലിനെ മാര്‍ക്‌സിസ്റ്റുകാരായ പ്രതികള്‍ 2006ല്‍ കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ കേസ്. രണ്ട് പ്രതികളും ഇപ്പോള്‍ കാക്കനാട് ജില്ലാ ജയിലിലാണ്.