
ലണ്ടന്‍ : ടെന്നിസില്‍ ആശ്വസിക്കാന്‍ ഇന്ത്യയ്ക്ക് പേസ്-സാനിയ ജോഡിയുടെ ആവേശകരമായ ജയം. മിക്‌സഡ് ഡബിള്‍സില്‍ സെര്‍ബിയയുടെ അന ഇവാനോവിച്ച്-നെനാദ് സിമോണിച്ച് ജോഡിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയ ഇന്ത്യന്‍ റോഡി ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു. സ്‌കോര്‍ : 6-2, 6-4. രണ്ട് സിംഗിള്‍സിലും രണ്ട് പുരുഷ ഡബിള്‍സിലും ഒരു വനിതാ ഡബിള്‍സിലും ഇന്ത്യ നേരത്തെ പുറത്തായിക്കഴിഞ്ഞിരുന്നു.
കരുത്തരായ എതിരാളികള്‍ക്കെതിരെ വീറുറ്റ പ്രകടനം തന്നെയാണ് ഇന്ത്യന്‍ സഖ്യം പുറത്തെടുത്തത്. രണ്ടു സെറ്റിലും ഓരോ തവണ വീതം സെര്‍ബിയന്‍ സര്‍വ് ബ്രേക്ക് ചെയ്യാണ് പേസും സാനിയയുടെ ആവേശം പകരുന്ന ജയം സ്വന്തമാക്കി. സര്‍വിലും റിട്ടേണിലുമെല്ലാം ഇന്ത്യന്‍ ജോഡിക്കു തന്നെയായിരുന്നു വ്യക്തമായ മേല്‍ക്കൈ. പേസിന്റെ അവസരത്തിനൊത്ത ചില ബാക്ക്ഹാന്‍ഡ് വോളികള്‍ക്ക് മുന്നില്‍ സിമാേണിച്ച് ഒരു സമ്പൂര്‍ണ പരാജയം. സിംഗിള്‍സിലെ മികവ് ആവര്‍ത്തിക്കാന്‍ ഇവാനൊവിച്ചിനും കഴിഞ്ഞില്ല. ഒന്നാം സെറ്റില്‍ നന്നായി കമ്പൈന്‍ ചെയ്തു കളിച്ച പേസിനു സാനിയക്കും പേരിന് പോലും പ്രതിരോധം തീര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. രണ്ടാം സെറ്റിലാണ് അവര്‍ അല്‍പം ഉണര്‍ന്നത്. എന്നാല്‍ അപ്പോഴേക്കും പേസും സാനിയയും ഒരു സര്‍വീസ് ബ്രേക്കോടെ മേല്‍ക്കൈ നേടിക്കഴിഞ്ഞിരുന്നു. സ്വന്തം സര്‍വ് അവര്‍ പിഴവു കൂടാതെ നിലനിര്‍ത്തുകയും ചെയ്തു.
ക്വാര്‍ട്ടറില്‍ ഒന്നാം സീഡായ ബെലറുസിന്റെ വിക്‌ടോറിയ അസരെങ്കയും മാക്‌സ് മിര്‍നിയുമാണ് ഇവരുടെ എതിരാളികള്‍.