ടൊറന്‍േറാ (കാനഡ): ഉറച്ച തീരുമാനത്തോടെ പ്രയാസങ്ങള്‍ തരണം ചെയ്ത് ചിന്താധാരയെമാറ്റി ലോകത്ത് ധാര്‍മിക വിപ്ലവത്തിന് ശ്രമിക്കാന്‍ അഹ്മദീയ മുസ്‌ലിംങ്ങളുടെ ആഗോള ആത്മീയ നേതാവ് അമീറുല്‍ മുഅ്മിനീന്‍ ഖലീഫത്തുല്‍ മസിഹ് അല്‍ ഖാമിസ് ഹസ്രത്ത് മീര്‍സാ മസ്‌റൂര്‍ അഹ്മ്മദ് ആവശ്യപ്പെട്ടു.
അഹ്മദിയാ ഖലീഫയുടെ മൂന്നാഴ്ചത്തെ അമേരിക്കന്‍ പര്യടനവും യു.എസ്.എ., കാനഡ എന്നീ രാജ്യങ്ങളിലെ അഹ്മദിയ്യാ മുസ്‌ലിം ദേശീയ സമ്മേളനങ്ങളും, ഖലീഫ അമേരിക്കയില്‍ നിര്‍വഹിച്ച മൂന്ന് വെള്ളിയാഴ്ച ജുമുഅഖുതുബയും വന്‍വിജയമായിരുന്നു.