തലവേദനയായതിനാല്‍ നന്നായി ഉറങ്ങി: വി.എസ്.

Published on  24 Jul 2012
തിരുവനന്തപുരം: തലവേദന കാരണം ഉറങ്ങേണ്ടിവന്നതിനാലാണ് ഡല്‍ഹിയില്‍ നിന്ന് മടക്കയാത്ര തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചതെന്ന് വി.എസ്. അച്യുതാനന്ദന്‍. സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുത്തശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നെ ശാസിക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ''അതെല്ലാം സാമാന്യേന വിശദമായിത്തന്നെ ജനറല്‍ സെക്രട്ടറി ഡല്‍ഹിയില്‍ വെച്ച് പറഞ്ഞിട്ടുണ്ടല്ലോ''എന്നായിരുന്നു വി.എസ്സിന്റെ മറുപടി. ''നിങ്ങളോട് എല്ലാംതന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നുണ്ട്. അവിടെ മറ്റുകാര്യങ്ങള്‍ വിശദീകരിക്കും. കഴിഞ്ഞദിവസം നല്ല തലവേദനയായിരുന്നു. നന്നായി ഉറങ്ങേണ്ടതിനാലാണ് യാത്ര തിങ്കളാഴ്ച പതിനൊന്നുമണിയിലേക്ക് മാറ്റിവെച്ചത്''-വി.എസ്. പറഞ്ഞു. എം.എം. മണിയുടെ വിഷയം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യുമെന്നും വി.എസ്. പറഞ്ഞു

ഡല്‍ഹിയില്‍ നിന്ന് മുംബൈ വഴിയുള്ള ഇന്‍ഡിഗോ വിമാനത്തില്‍ തിങ്കളാഴ്ച വൈകീട്ട് 4.40 നാണ് വി.എസ്. തിരുവനന്തപുരത്തെത്തിയത്.

 

 

 

Latest news