ഉപഭോക്താവ് അറിയാതെ 15 സിം കാര്‍ഡ്‌

Published on  13 Jul 2012
കൊച്ചി: ചേര്‍ത്തല സ്വദേശിനിയായ യുവതി അറിയാതെ അവരുടെ പേരില്‍ സ്വകാര്യ മൊബൈല്‍ കമ്പനി പതിനഞ്ച് സിം കാര്‍ഡുകള്‍ നല്‍കിയതായി പരാതി. കണിച്ചുകുളങ്ങര, പടിഞ്ഞാറെക്കര വീട്ടില്‍ എന്‍. സജീഷിന്റെ ഭാര്യയുടെ പേരിലാണ് അവരറിയാതെ കമ്പനി പതിനഞ്ച് കണക്ഷന്‍ നല്‍കിയത്. പതിനാറ് മൊബൈല്‍ കണക്ഷനുകള്‍ സംബന്ധിച്ച നിജസ്ഥിതി അറിയിക്കണമെന്നാവശ്യപ്പെട്ട് ഓഫീസ് ഓഫ് ദ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍, സെല്‍ അസിസ്റ്റന്‍റ് ഡയറക്ടറുടെ കത്ത് വന്നപ്പോഴാണ് സജീഷും ഭാര്യയും കാര്യമറിയുന്നത്. മെയ് മാസത്തില്‍ മൊബൈല്‍ കമ്പനിയുടെ കടവന്ത്ര ഓഫീസില്‍ നിന്ന് എടുത്ത പ്രീ പെയ്ഡ് കണക്ഷന്‍ അല്ലാതെ വേറെ ഫോണ്‍ നമ്പറുകളൊന്നും ഇവര്‍ ഉപയോഗിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പതിനാറ് കണക്ഷനുകള്‍ ഉള്ളതായി ഡയറക്ടറുടെ കത്തുവരുന്നത്. എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കമ്മീഷണറുടെ നിര്‍ദേശമനുസരിച്ച് കേസ് കടവന്ത്ര പൊലീസിന് കൈമാറി.

Other News in this section
പ്യൂണ്‍ സൈനബ ഇനി കൊടിയത്തൂരിന്റെ പ്രഥമവനിത

കൊടിയത്തൂര്‍ (കോഴിക്കോട്) : മൂന്നുപതിറ്റാണ്ട് കാലത്തെ സേവനത്തിനുശേഷം കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ പഞ്ചായത്തിന്റെ പടിയിറങ്ങിയ പ്യൂണ്‍ സൈനബ വീണ്ടും ഓഫീസില്‍ തിരിച്ചെത്തിയത് പഴയ കസേരയില്‍ ഇരിക്കാനല്ല. ഓഫീസ് അടിച്ചുവാരി വൃത്തിയാക്കി ജീവനക്കാര്‍ക്ക് സഹായിയായി നിന്ന സൈനബ അതേ പഞ്ചായത്തിന്റെ പ്രസിഡന്റായാണ് വെള്ളിയാഴ്ച ചുമതലയേറ്റത്. പഞ്ചായത്ത് ഓഫീസിലെ തൂപ്പുകാരിയില്‍നിന്നും ..