ആലപ്പുഴ: മാതൃഭൂമി കലവൂര്‍ പ്രാദേശിക ലേഖകന്‍ പ്രദീപ്കുമാറിന് നേരെ ആക്രമണം. ആക്രമണത്തില്‍ മാതൃഭൂമി സര്‍കുലേഷന്‍ വിഭാഗത്തിലെ ഗോപനും പരിക്കേറ്റു.
ഇന്നുച്ചയ്ക്ക് രണ്ടരയോടെ കലവൂരിന് സമീപം കൈചൂണ്ടിമുക്കില്‍ വച്ചാണ് ആക്രമണമുണ്ടായത്. ഓഫീസില്‍ നിന്ന് ബൈക്കില്‍ കലവൂരിലേയ്ക്ക് പോകുംവഴി കൈചൂണ്ടിമുക്കില്‍ ഇടവഴിയില്‍ നിന്നു കയറിവന്ന ഓട്ടോ പ്രദീപ് സഞ്ചരിച്ച ബൈക്ക് ഇടിച്ചിടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ പ്രദീപിനെയും ഗോപനെയും ഓട്ടോ ഡ്രൈവറും മറ്റൊരാളും ഇറങ്ങിവന്ന് മര്‍ദിച്ചു. പരിക്കേറ്റവര്‍ ആലപ്പുഴ ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. ജേക്കബ് എന്നയാളുടെ ഉടമസ്ഥയിലുള്ള കെ.എല്‍-04 എ.ബി-1687 നമ്പര്‍ ഓട്ടോയാണ് ഇടിച്ചത്. ആലപ്പുഴ നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.