തിരുവനന്തപുരം: കേസ് നടത്താന്‍ പാര്‍ട്ടി പണം നല്‍കാറുണ്ടെങ്കിലും അതിന്റെ കണക്ക് നല്‍കുന്നില്ലെന്ന പിണറായി വിജയന്റെ റിപ്പോര്‍ട്ടിങ്ങിന് വി.എസ് അച്യുതാനന്ദന്റെ പരോക്ഷ മറുപടി. ഗോപാല്‍ സുബ്രഹ്മണ്യവും ശാന്തിഭൂഷണവും ഒക്കെ താന്‍ നടത്തുന്ന കേസുകളില്‍ ഹാജരാകുന്നതിന് ഒരു രൂപ പോലും ഫീസ് വാങ്ങാറില്ലെന്ന് വി.എസ് വ്യക്തമാക്കി.
തന്റെ അഴിമതി വിരുദ്ധ നിലപാട് കണക്കിലെടുത്താണ് ഇവരൊക്കെ പണം വാങ്ങാതെ ഹാജരാകാറുള്ളത്. അണ്ണാ ഹസാരയും മറ്റും അഴിമതിക്കെതിരെ സമരം തുടങ്ങുന്നതിന് മുമ്പ് തന്നെ അഴിമതിക്കെതിരെ പോരാടുന്ന ആളാണ് താന്‍. ഇതൊന്നും അറിയാതെയാണ് ചിലരൊക്കെ ആക്ഷേപം ഉന്നയിക്കുന്നത്. ചില കേസുകള്‍ക്ക് പാര്‍ട്ടി പണം നല്‍കിയിട്ടുണ്ട്. അതല്ലാതെയും കോടതി ചിലവുകള്‍ക്ക് സ്വന്തം നിലയിലും പണം കൊടുത്തിട്ടിണ്ട്. കേസ് നടത്താനായി പാര്‍ട്ടി പണം തരുന്നുന്നതിന്റെ കണക്കും നല്‍കും-അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു