വെള്ളമുണ്ട: ആത്മഹത്യ ചെയ്ത ആദിവാസി യുവാവിന്റെ മൃതദേഹം മറവു ചെയ്യുന്നതിന് മുമ്പേ മൂത്തസഹോദരന്‍ കുഴഞ്ഞുവീണ് മരിച്ചു. മൊതക്കര നാരോക്കടവ് പരേതനായ കാരപ്പാളി അച്ചപ്പന്റെ മകന്‍ വേണു (33) ആണ് കുഴഞ്ഞുവീണ് മരിച്ചത്.
ഞായറാഴ്ച രാവിലെയാണ് വേണുവിന്റെ സഹോദരന്‍ സുഗതനെ (30) വീട്ടുവളപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി ലഭിക്കാത്തതിലുള്ള മാനസികവിഷമം മൂലമാണ് യുവാവ് ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച രാവിലെ മൃതദേഹം മറവ് ചെയ്യാനിരിക്കുകയായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിക്ക് നെഞ്ചുവേദന അനുഭവപ്പെട്ട വേണുവിനെ മാനന്തവാടി ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വഴി മധ്യേ മരിച്ചു. മൃതദേഹം ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍. ജയയാണ് ഭാര്യ. അനശ്വരയാണ് ഏകമകള്‍.