വടകര: ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ് മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റിമാന്‍ഡ് പ്രതിയായ പി.പി. രാമകൃഷ്ണന്റെ ജാമ്യാപേക്ഷ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി തള്ളി.
രാമകൃഷ്ണനെ തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ആസ്പത്രി അധികൃതര്‍ ജയില്‍ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാല്‍, വളരെയധികം ശുചിത്വമുള്ള സ്ഥലത്തുവേണം രോഗിയെ താമസിപ്പിക്കേണ്ടതെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ, കോഴിക്കോട് ജില്ലാ ജയിലിലേക്ക് തിരിച്ചുകൊണ്ടുവരാതെ കണ്ണൂര്‍ സെന്‍ട്രല്‍ജയിലിലേക്ക് രാമകൃഷ്ണനെ മാറ്റാനും ആലോചനയുണ്ട്. അവിടത്തെ ജയില്‍ ആസ്പത്രയില്‍ പ്രവേശിപ്പിക്കാമെന്നാണ് ജയില്‍ അധികൃതരുടെ കണക്കുകൂട്ടല്‍. തീരുമാനം ജയില്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബായിരിക്കും കൈക്കൊള്ളുക.