ഒത്തുതീര്‍പ്പായി; പോമേഴ്‌സ്ബാക്കിന് എതിരെ കേസ് റദ്ദാക്കി

Published on  26 May 2012
ന്യൂഡല്‍ഹി: അമേരിക്കന്‍ യുവതിയോട് ഹോട്ടല്‍മുറിയില്‍ അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ക്രിക്കറ്റ് താരം ലൂക് പോമേഴ്‌സ്ബാക്കിനെതിരെയുള്ള കേസ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരായ യുവതിയോടും സുഹൃത്തിനോടും കോടതിക്ക് പുറത്ത് ലൂക് പോമേഴ്‌സ്ബാക്ക് ഒത്തുതീര്‍പ്പിലെത്തിയതിനെത്തുടര്‍ന്നാണിത്.

പരാതിക്കാര്‍ തര്‍ക്കം പറഞ്ഞുതീര്‍ത്തതിനാലും അവര്‍ക്ക് തങ്ങളുടെ നാട്ടിലേക്ക് മടങ്ങിപ്പോകേണ്ടതിനാലും പ്രഥമവിവരറിപ്പോര്‍ട്ട് റദ്ദാക്കുന്നതായി ജസ്റ്റിസ് എം.എല്‍. മേഹ്ത പറഞ്ഞു. കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രഥമവിവര റിപ്പോര്‍ട്ട് റദ്ദാക്കരുതെന്ന വാദം കോടതി തള്ളി. പോമേഴ്‌സ്ബാക്ക് തന്റെ പെരുമാറ്റത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.

Other News in this section
യാഗഭൂമി ജനസമുദ്രമായി; യാഗശാല അഗ്‌നിയേറ്റുവാങ്ങി

എടപ്പാള്‍ : ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രസന്നിധിയില്‍ ആറുദിവസമായി നടന്ന സോമയാഗത്തിന്റെ യാഗശാല അഗ്‌നിക്കു സമര്‍പ്പിച്ചു. പാഞ്ഞാളില്‍ നെല്ലിക്കോട് മാമണ്ണിനു ശേഷം 85 വര്‍ഷം കഴിഞ്ഞ് സാമവേദിയായ പനമണ്ണ കാവുംപുറത്ത് വാസുദേവന്‍ അടിതിരിപ്പാട് യജമാനനായ യാഗമായിരുന്നു ശുകപുരത്തേത്. ഋതുയാഗത്തിന്റെ സൂക്തവാക്യത്തില്‍ വാസുദേവന്‍ അടിതിരിപ്പാടിനെ സോമയാജിപ്പാടായി പ്രഖ്യാപിക്കുന്ന ..

 

 

 

 

 

Latest news