ഡാര്‍വിനേക്കാള്‍ ഭേദം ദൈവം!

Published on  14 May 2012
ശാസ്ത്ര-സാങ്കേതികവിദ്യാ രംഗങ്ങളില്‍ ലോകത്ത് ഏറ്റവും പുരോഗതി നേടിയ രാജ്യങ്ങളിലൊന്നാണ് യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്ക. എങ്കിലും ഈ നാട്ടില്‍ ചിലയിടങ്ങളിലെങ്കിലും ഹൈസ്‌കൂള്‍ ബയോളജി പാഠപുസ്തകങ്ങളുടെ കവറില്‍ തന്നെ ഇങ്ങനെയൊരു സ്റ്റിക്കര്‍ കാണാം: 'ഈ പാഠപുസ്തകത്തില്‍ പറയുന്ന പരിണാമ സിദ്ധാന്തത്തെ പറ്റിയുള്ള ഭാഗങ്ങള്‍ കുട്ടികള്‍ വിമര്‍ശന ബുദ്ധിയോടെ സമീപിക്കണം. കാരണം പരിണാമസിദ്ധാന്തം ഒരു സിദ്ധാന്തം മാത്രമാണ്.'

മുമ്പുണ്ടായിരുന്ന ഒരു ജീവി വംശത്തില്‍ നിന്ന് പരിണമിച്ചാണ് ഇന്നു കാണുന്ന തരം മനുഷ്യര്‍ ഉണ്ടായതെന്ന് കരുതുന്നുണ്ടോ എന്നു ചോദിച്ചാല്‍ 50 ശതമാനത്തിലേറെ അമേരിക്കക്കാരും അല്ല എന്നേ മറുപടി തരു. പൊതുജനങ്ങള്‍ക്കിടയില്‍ ഏറ്റവും കുറച്ചുപേര്‍ പരിണാമവാദം വിശ്വസിക്കുന്ന പാശ്ചാത്യ രാജ്യം എന്ന ബഹുമതിയും അമേരിക്കയ്ക്ക് തന്നെ. എന്താണിതിന് കാരണം? ഷിക്കാഗോ യൂണിവേഴ്‌സിറ്റി പ്രൊഫസറും പരിണാമ ജീവശാസ്ത്രജ്ഞനുമായ ജെറി കോയ്‌ന് അതിന് വിശ്വസനീയമായ ഉത്തരമുണ്ട്. അതറിയാന്‍ വൈ എവലൂഷന്‍ ഈസ് റൈറ്റ് എന്ന പുസ്തകത്തിന്റെ ഗ്രന്ഥകര്‍ത്താവായ കോയ്ന്‍ ഹാര്‍വാഡ് മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററിയില്‍ നടത്തിയ പ്രഭാഷണത്തിന്റെ ഈ റിപ്പോര്‍ട്ട് വായിക്കുക.
Other News in this section
അവസാനത്തെ ടെലിഗ്രാം

കാല്‍ നൂറ്റാണ്ട് മുമ്പ് ഇന്ത്യയിലെ ജനങ്ങള്‍ വര്‍ഷത്തില്‍ ആറ് കോടി ടെലിഗ്രാമുകള്‍ അയക്കുമായിരുന്നു. ഈ സേവനം നല്‍കാന്‍ അന്ന് രാജ്യത്ത് 45,000 ടെലിഗ്രാഫ് ഓഫീസുകളുണ്ടായിരുന്നു. ഇതിലെല്ലാമായി 12,500 ജീവനക്കാരും. മോബൈല്‍ സാങ്കേതികവിദ്യ സര്‍വവ്യാപിയായ ഇന്ന് പക്ഷേ ടെലിഗ്രാം പുരാവസ്തുവാണ്. ഇന്ന് ഇന്ത്യയിലാകെക്കൂടി 75 ടെലിഗ്രാഫ് ഓഫീസുകളേ ഉള്ളു, അതിലെല്ലാമായി 998 ജോലിക്കാരും. എന്നിട്ടും ..

 

 

 

 

Latest news