ന്യൂഡല്‍ഹി: തലസ്ഥാനത്ത് ദിനംപ്രതി 14 കുട്ടികളെ കാണാതാവുന്നതായി റിപ്പോര്‍ട്ട്. ദേശീയ ശരാശരിയുടെ എട്ടുശതമാനം വരുമിത്. നിര്‍ബന്ധിത ബാലവേലയ്ക്കും ലൈംഗികതയ്ക്കും വേണ്ടി കടത്തുന്നവരാണ് കാണാതാവുന്നവരില്‍ കൂടുതല്‍പ്പേരും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
2011-ല്‍ ഡല്‍ഹിയില്‍ 5111 കുട്ടികളെ കാണാതായിട്ടുണ്ട്. ഏപ്രില്‍ 15 വരെയുള്ള കണക്കുപ്രകാരം നഗരത്തില്‍ 1,146 കുട്ടികളെയാണ് കാണാതായത്. കഴിഞ്ഞ മൂന്നുമാസത്തിനിടെ 700 കുട്ടികളെ കാണാതായെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കുന്നു.