ഇതാണ് സാഹസം!

Published on  23 Mar 2012

രണ്ട് നേപ്പാളി യുവാക്കള്‍, ലക്പ റ്റ്‌ഷെരി ഷേര്‍പയും സാനോ ബാബു സുനുവാറും, ഓര്‍ക്കാപ്പുറത്ത് ദേശീയ നായകന്മാരും നാഷണല്‍ ജിയോഗ്രഫിക് സൊസൈറ്റിയുടെ അഭിജാതമായ അവാര്‍ഡ് ജേതാക്കളുമായി. പര്‍വതാരോഹണത്തില്‍ അജ്ഞനായ ബാബു(28)വും തോണി തുഴച്ചിലിന്റെ കാര്യത്തില്‍ സമാന വിദ്യാഭ്യാസമുള്ള സുനുവാറും (39) കഴിഞ്ഞ ഏപ്രില്‍ മാസം എവറസ്റ്റ് കൊടുമുടി കയറി, എന്നിട്ട് 8865 മീറ്റര്‍ താഴേക്ക് പാരാഗ്ലൈഡ് ചെയ്തിറങ്ങി. പിന്നെ സൈക്കിളില്‍ കിലോമീറ്ററുകള്‍ താണ്ടി കണ്ടെത്തിയ നേപ്പാളി പുഴയിലൂടെ കയാക്കില്‍ കയറി തുഴഞ്ഞ് ഗംഗയിലെത്തിയ ശേഷം അതിലൂടെ 850 കിലോമീറ്റര്‍ തുഴഞ്ഞ് ബംഗാള്‍ ഉള്‍ക്കടലിലെത്തി. ജൂണ്‍ 27-നായിരുന്നു അത്. കടം വാങ്ങിയതും തല്ലിക്കൂട്ടിയതുമായ ഉപകരണങ്ങളുമായി തുടങ്ങിയ ഈ സാഹസം പൂര്‍ത്തിയാക്കാന്‍ ഒരു ബഹുരാഷ്ട്ര കോര്‍പറേഷന്റെയും സ്‌പോണ്‍ര്‍ഷിപ്പും ബാബുവിനും സുനുവാറിനുമുണ്ടായിരുന്നില്ല. നാഷണല്‍ ജിയോഗ്രഫിക്കിന്റെ വായനക്കാരാണ് ഇരുവരെയും കഴിഞ്ഞ വര്‍ഷത്തെ സാഹസികന്മാരായി തിരഞ്ഞെടുത്തത്. അവരെ പറ്റി വായിക്കാനും ചിത്രങ്ങള്‍ കാണാനും ഇവിടെ ക്ലിക്ക് ചെയ്യുക.


Other News in this section
ഭാവിയിലെ ജോലികള്‍ക്ക് ബിരുദം വേണ്ടിവരില്ല?

കേരളത്തില്‍ ഇന്ന് മിക്ക കുടുംബങ്ങളും ഏറ്റവുമേറെ പണം നിക്ഷേപിക്കുന്നത് കുട്ടികളുടെ വിദ്യാഭ്യാസത്തിലായിരിക്കും. മക്കള്‍ പഠിച്ച് പണ്ഡിതരാവട്ടെ എന്ന ഉദ്ദേശത്തോടെയല്ല ഭൂരിപക്ഷവും ഇത് ചെയ്യുന്നത്, അവര്‍ക്ക് നല്ല പ്രതിഫലം ലഭിക്കുന്ന ജോലികള്‍ കിട്ടണം എന്നതാണ് മിക്കവരുടെയും ഉദ്ദേശ്യം. ഇങ്ങനെ ഒരു ദുരുദ്ദേശത്തോടെ ലക്ഷങ്ങള്‍ പാഴാക്കുന്നതില്‍ വല്ല കാര്യവുമുണ്ടോ? കൂടുതല്‍ ..

 

 

 

Latest news