തിരുവനന്തപുരം: ട്രെയിനില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് ആറ് മാസം തടവും പിഴശിക്ഷയും ലഭിക്കുമെന്ന് റെയില്‍വെ. മദ്യപിച്ച് റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ പോലും പ്രവേശിക്കരുതെന്നും ആര്‍.പി.എഫ് സേഫ്റ്റി കമ്മീഷണര്‍ കെ.ജെ.ജോയി പറഞ്ഞു. ട്രെയിനില്‍ വെച്ചോ റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ വെച്ചോ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ ആറ് മാസം വരെ തടവുശിക്ഷ ലഭിക്കും.
ട്രെയിനിലെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരില്‍ ഭൂരിഭാഗവും മദ്യപരാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധന നടത്തുമെന്നും കെ.ജെ.ജോയി പറഞ്ഞു.