ടെഡ്. എന്നാല്‍ ടി.ഇ.ഡി., അതായത് ടെക്‌നോളജി, എന്റര്‍ടെയ്ന്‍മെന്റ്, ഡിസൈന്‍. സാപ്ലിംഗ് ഫൗണ്ടേഷന്‍ എന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടന കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നടത്തി വരുന്ന ആഗോള സമ്മേളനങ്ങളുടെ പേരാണിത്. സമ്മേളനങ്ങളില്‍ ശാസ്ത്രവും സംസ്‌കാരവുമായി ബന്ധപ്പെട്ട മേഖലകളില്‍ അന്വേഷണങ്ങളിലേര്‍പ്പെട്ടവര്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കാം. 'വ്യാപിപ്പിക്കാന്‍ കൊള്ളാവുന്ന ആശയങ്ങള്‍' വിതരണം ചെയ്യുന്ന വേദി എന്നതാണ് ടെഡിന്റെ ലക്ഷ്യം. 18 മിനിട്ടിനുള്ളില്‍ അവസാനിക്കുന്ന ഈ പ്രഭാഷണങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ടെഡിന്റെ വെബ്‌സൈറ്റിലും ലഭ്യമാണ്. ശരിയായ ആശയങ്ങള്‍ക്ക് ലോകത്തെ മാറ്റാന്‍ കഴിയുമെന്ന വിശ്വാസത്തോടെയാണ് ടെഡ് ഈ പ്രഭാഷണങ്ങള്‍ പ്രചരിപ്പിക്കുന്നത്. അടുക്കളത്തോട്ടം ഇന്റര്‍നാഷണല്‍ (കിച്ചന്‍ ഗാഡന്‍ ഇന്റര്‍നാഷണല്‍ -കെ.ജി.ഐ) എന്ന സംഘടനയുടെ സ്ഥാപകനായ
റോജര്‍ ഡൊയ്‌റോണിന്റെ ഈ പ്രഭാഷണം കേട്ടു നോക്കു, അവരുടെ വിശ്വാസം ശരിയല്ലേ എന്നറിയാന്‍.