കോഴിക്കോട്: പ്രശസ്ത ഗായകന്‍ കെ.ആര്‍. വേണു (68) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മിംസ് ആസ്പത്രിയില്‍ ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അന്ത്യം. അഞ്ച് ദശകങ്ങളായി സംഗീതരംഗത്ത് സജീവമായിരുന്ന വേണു സിനിമാഗാനരംഗത്തും ഹിന്ദുസ്ഥാനി സംഗീതത്തിലും മാപ്പിളപ്പാട്ടിലും ഒരുകാലത്ത് നിറഞ്ഞ സാന്നിധ്യമായിരുന്നു. അസുഖത്തെത്തുടര്‍ന്ന് നാല് വര്‍ഷമായി ഒടുമ്പ്രക്കടവിലെ വീട്ടില്‍ വിശ്രമജീവിതത്തിലായിരുന്നു. ഒരുകാലത്ത് കോഴിക്കോട്ടെ സംഗീത പരിപാടികളില്‍ പതിവായി പാടിയിരുന്ന വേണു ലേഡീസ്‌ഹോസ്റ്റല്‍, മനസ്, ചുഴി എന്നീ സിനിമകളിലാണ് പിന്നണി പാടിയത്.
Latest news