LATEST NEWS
  May 25, 2011
സംവിധായകന്‍ പി. വേണു അന്തരിച്ചു
ചെന്നൈ: ആദ്യകാല മലയാള സിനിമാ സംവിധായകന്‍ പി. വേണു (77) അന്തരിച്ചു. ചെന്നൈ ഷേണായി നഗറിലെ വീട്ടിലായിരുന്നു അന്ത്യം. സി.ഐ.ഡി നസീര്‍, ഉദ്യോഗസ്ഥ തുടങ്ങിയവ ആയിരുന്നു ശ്രദ്ധേയമായ സിനിമകള്‍. 25 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അവയില്‍ 16 ലും നായകന്‍ പ്രേംനസീര്‍ ആയിരുന്നു.

വിരുതന്‍ ശങ്കു, വിരുന്നുകാരി, ടാക്‌സികാര്‍, പ്രേതങ്ങളുടെ താഴ് വര, ആള്‍മാറാട്ടം, ബോയ്ഫ്രണ്ട്, അറിയപ്പെടാത്ത രഹസ്യം തുടങ്ങിയവ അദ്ദേഹം സംവിധാനം ചെയ്ത സിനിമകളാണ്. പാറശാല പാച്ചന്‍.. പയ്യന്നൂര്‍ പരമു എന്ന ചിത്രമാണ് അവസാനം സംവിധാനം ചെയ്തത്. ശവസംസ്‌കാരം വ്യാഴാഴ്ച തൃശ്ശൂരില്‍ നടക്കും.

Latest news