virtual tour

ആറ്റുകാല്‍ പൊങ്കാല

Published on  17 Feb 2011

വെര്‍ച്വല്‍ ടൂര്‍


സ്ത്രീകളുടെ ശബരിമലയെന്നാണ് ആറ്റുകാല്‍ ക്ഷേത്രത്തിന്റെ ഖ്യാതി. വര്‍ഷംതോറും കുംഭമാസത്തില്‍ നടന്നുവരുന്ന പൊങ്കാലയാണ് ക്ഷേത്രത്തിന്റെ കീര്‍ത്തി ലോകമെമ്പാടുമെത്തിച്ചത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒത്തുചേരുന്ന ചടങ്ങെന്ന നിലയില്‍ ഗിന്നസ് ബുക്കിലും ഇടം നേടിയിട്ടുണ്ട് ആറ്റുകാല്‍ പൊങ്കാല. ഗിന്നസ് ബുക്കിലെ കണക്കനുസരിച്ച് 1997ലെ കണക്കനുസരിച്ച് 15 ലക്ഷം സ്ത്രീകളാണ് ക്ഷേത്രത്തില്‍ പൊങ്കാലയിട്ടത്. കഴിഞ്ഞ വര്‍ഷം 30 ലക്ഷം പേരാണ് ഇവിടെ പൊങ്കാലയിട്ടതായാണ് കണക്ക്.

ചിലപ്പതികാരത്തില്‍ പ്രതിപാദിക്കുന്ന കണ്ണകിയുടെ രൂപത്തിലുള്ള പാര്‍വതിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഒറ്റച്ചിലമ്പുമായി മധുരാ നഗരം ചുട്ടെരിച്ച കണ്ണകി കൊടുങ്ങല്ലൂരിലേയ്ക്കുള്ള യാത്രാമധ്യോ ആറ്റുകാലിലെത്തുകയും അവിടെവച്ച് ഒരു കൊച്ചു പെണ്‍കുട്ടിയുടെ രൂപം ധരിച്ച് ഒരാളോട് ആറു കടക്കാന്‍ സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ ഒറ്റയ്ക്ക് കണ്ട ആള്‍ അവളെ സ്വന്തം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി അഭയം നല്‍കി. എന്നാല്‍, അവിടെ നിന്ന് അപ്രത്യക്ഷയായ പെണ്‍കുട്ടി പിന്നീട് സ്വപ്‌നത്തില്‍ എത്തുകയും ഇയാളോട്് ഒരു ക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് ഐതിഹ്യം.



Other News in this section
ശബരിമല

ഭക്തിയുടെ പൂങ്കാവനമാണ് ശബരിമല. പത്തനംതിട്ട ജില്ലയിലെ പമ്പാതീരത്ത് കാടിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഈ അയ്യപ്പക്ഷേത്രത്തിലേക്ക് ഇന്ത്യയില്‍ എല്ലായിടത്തും നിന്നും വര്‍ഷാവര്‍ഷം ലക്ഷോപലക്ഷം ഭക്തജനങ്ങളാണ് ദര്‍ശനത്തിനായി എത്തുന്നത്. മതസൗഹാര്‍ദ്ദത്തിന് പേരുകേട്ട പുണ്യസ്ഥലം കൂടിയാണ് ശബരിമല. അയ്യപ്പനും വാവരും തമ്മിലുള്ള ബന്ധം സംബന്ധിച്ച് ഐതിഹ്യകഥകള്‍ ഇത് ശരിവെക്കുന്നു. ..