
കല്‍പറ്റ: എണ്‍പതുകളിലെ മലയാള സിനിമയ്ക്ക് മികച്ച ദൃശ്യസൗന്ദര്യം സമ്മാനിച്ചവരില്‍ പ്രമുഖനായ ക്യാമറാമാന്‍ വിപിന്‍ദാസ് അന്തരിച്ചു. വയനാട് വൈത്തിരി താലൂക്ക് ആസ്പത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കുറച്ചുനാളായി വൈത്തിരിയിലാണ് അദ്ദേഹം താമസിച്ചിരുന്നത്.
പി.എ.ബക്കറിന്റെ മണിമുഴക്കത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ച വിപിന്‍ദാസ് ഈ ചിത്രത്തിലൂടെ മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടി. പത്മരാജന്‍, ഭരതന്‍ എന്നിവരുടെ ആദ്യകാല ചിത്രങ്ങള്‍ക്കും കെ.മധു അടക്കമുള്ളവരുടെ ആക്ഷന്‍ ചിത്രങ്ങള്‍ക്കും ഛായാഗ്രഹണം നിര്‍വഹിച്ചത് വിപിന്‍ദാസാണ്.
ഒരേസമയം ആര്‍ട്, വാണിജ്യ സിനിമാ സംവിധായകര്‍ക്ക് സ്വീകാര്യനായിരുന്നു അദ്ദേഹം. ഒരിടത്തൊരു ഫയല്‍വാന്‍, ഇരുപതാം നൂറ്റാണ്ട്, ജാഗ്രത, സിബിഐ ഡയറിക്കുറിപ്പ്, ചില്ല്, അവളുടെ രാവുകള്‍, മൂന്നാംമുറ, ശ്രീകൃഷ്ണപരുന്ത്, തുടങ്ങി 200 ഓളം ചിത്രങ്ങളില്‍ ക്യാമറാമാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ പഴയന്നൂര്‍ സ്വദേശിയാണ് വിപിന്‍ദാസ്.