ആന്ധ്രയില്‍ ഫലമറിഞ്ഞ ആറ് സീറ്റിലും ടി.ആര്‍.എസ്സിന് ജയം
Posted on: 30 Jul 2010
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ഫലം പ്രഖ്യാപിച്ച ആറ് സീറ്റിലും ടി.ആര്‍.എസ് ജയിച്ചു. സിദ്ദിപേട്ട് മണ്ഡലത്തില്‍ ഹരീഷ്, ധര്‍മപുരിയില്‍ ഈശര്‍ കൊപ്പുല്ല, ചെന്നൂര്‍ മണ്ഡലത്തില്‍ നല്ലല ഒഡേലു, വിമുലവാഡ മണ്ഡലത്തില്‍ ചെണ്ണാമനേനി രമേഷ്, മഞ്ചേരിയല്‍ മണ്ഡലത്തില്‍ ഗദ്ദാം അരവിന്ദ റെഡ്ഢി, സിര്‍പൂര്‍ മണ്ഡലത്തില്‍ കാവദി സമ്മയ്യ എന്നിവരാണ് ജയിച്ചത്. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ആറ് മണ്ഡലങ്ങളില്‍ അഞ്ചിടത്തും ടി.ആര്‍.എസ് മുന്നിട്ട് നില്‍ക്കുകയാണ്.
ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.ശ്രീനിവാസനാണ്. മന്ത്രിസഭയില്‍ കയറിപ്പറ്റാമെന്ന പ്രതീക്ഷയില്‍ മത്സരിച്ച ശ്രീനിവാസ് നിസാബാദാബ് മണ്ഡലത്തില്‍ ബി.ജെ.പി.യുടെ എ. ലക്ഷ്മിനാരായണയോട് 12,200 വോട്ടിനാണ് തോറ്റത്. 2009ലെ തിരഞ്ഞെടുപ്പില്‍ 11,015 വോട്ടിന് ശ്രീനിവാസ് പരാജയപ്പെട്ടിരുന്നു.
പ്രത്യേക തെലുങ്കാന സംസ്ഥാനം ആവശ്യപ്പെട്ടുകൊണ്ട് 10 ടി.ആര്‍.എസ് അംഗങ്ങളും തെലുങ്കുദേശത്തിലെയും ബി.ജെ.പി.യിലെയും ഓരോ അംഗങ്ങളും രാജിവച്ച ഒഴിവിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.