Mathrubhumi

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി എസ്.വൈ. ഖുറേഷി ചുമതലയേറ്റു

Posted on: 30 Jul 2010




ന്യൂഡല്‍ഹി: പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി എസ്.വൈ. ഖുറേഷി ചുമതലയേറ്റു. നവീന്‍ ചൗള വിരമിച്ചതിനെത്തുടര്‍ന്നാണ് ഖുറേഷി സ്ഥാനമേറ്റത്. ചൗള വ്യാഴാഴ്ച സ്ഥാനം ഒഴിഞ്ഞിരുന്നു.

ഈ വര്‍ഷം അവസാനം ബിഹാര്‍ നിയമസഭയിലേക്കും അടുത്ത വര്‍ഷം തമിഴ്‌നാട്, പശ്ചിമബംഗാള്‍, കേരളം, അസം നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍ ഖുറേഷിയുടെ നിയന്ത്രണത്തിലായിരിക്കും നടക്കുക. 71 ബാച്ചില്‍പ്പെട്ട ഐ.എ.എസ്സുകാരനായ അദ്ദേഹം 2006 ലാണ് തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത്. മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് അദ്ദേഹം.

തിരഞ്ഞെടുപ്പില്‍ പണത്തിന്റെ സ്വാധീനം കുറയ്ക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സ്ഥാനമേറ്റശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ഖുറേഷി പറഞ്ഞു. ഇതുസംബന്ധിച്ച മാര്‍ഗ്ഗരേഖ ആഗസ്ത് അവസാനം പ്രാബല്യത്തില്‍ വരും.

പ്രവാസി വോട്ടവകാശം എന്ന ആശയം പ്രായോഗികമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആര്‍ക്കൊക്കെ വോട്ടവകാശം നല്‍കും പോസ്റ്റല്‍ ബാലറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയുമോ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിദേശകാര്യ മന്ത്രാലയവുമായ ചര്‍ച്ചകള്‍ നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page