Mathrubhumi

തീവ്രവാദി ആക്രമണം: ഇറാഖില്‍ 23 സൈനികര്‍ മരിച്ചു

Posted on: 30 Jul 2010


ബാഗ്ദാദ്: ഇറാഖില്‍ അല്‍ ഖൈദ തീവ്രവാദികള്‍ നടത്തിയ ബോംബ് സ്‌ഫോടനങ്ങളിലും വെടിവെപ്പിലും 23 സുരക്ഷാ സൈനികര്‍ മരിച്ചു. തലസ്ഥാനമായ ബാഗ്ദാദിലെ അസമിയയില്‍ സ്‌ഫോടനം നടത്തിയ സ്ഥലത്ത് തീവ്രവാദികള്‍ അല്‍ ഖൈദയുടെ പതാക സ്ഥാപിച്ചു. അസമിയയില്‍ നടന്ന സ്‌ഫോടനത്തില്‍ 16 സൈനികരാണ് മരിച്ചത്.

അസമിയയില്‍ സ്‌ഫോടനവും വെടിവെപ്പും നടത്തിയ തീവ്രവാദികള്‍ സൈനിക ചെക്ക് പോസ്റ്റിന് തീവച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ തീവ്രവാദികള്‍ കത്തിച്ചു. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ പോലീസിനും സൈന്യത്തിനുംനേരെ വ്യാപകമായ ആക്രമണം നടന്നു.

അല്‍ ഷരാഖത്തില്‍ സൈനിക ക്യാമ്പിന് സമീപം നടന്ന സ്‌ഫോടനത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ഫലൂജയില്‍ മോട്ടോര്‍സൈക്കിളില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് ഒരു സൈനികന്‍ മരിച്ചു. മൊസൂളില്‍ സൈനിക വാഹനത്തിനുനേരെ നടന്ന ആക്രമണത്തിലാണ് മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടത്.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page