അസമില്‍ സ്‌ഫോടനം: നാല് സി.ആര്‍.പി.എഫുകാര്‍ കൊല്ലപ്പെട്ടു
Posted on: 30 Jul 2010
ഗുവാഹാട്ടി: അസമിലെ ഗോല്‍പാറയിലുണ്ടായ സ്‌ഫോടനത്തില്‍ നാലു സി.ആര്‍.പി.എഫുകാര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ്.
വെള്ളിയാഴ്ച കാലത്ത് എട്ടു മണിക്കാണ് സംഭവം. ഉള്‍ഫ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. തങ്ങളുടെ പ്രവര്‍ത്തകരെ വധിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് ഒരു ടി.വി. ചാനലിനോട് ഉള്‍ഫ ഭാരവാഹികള്‍ പറഞ്ഞു.
നേരത്തെ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡാണ് സ്‌ഫോടനത്തിന് പിറകിലെന്നാണ് പോലീസ് പറഞ്ഞിരുന്നത്. ഉള്‍ഫയ്ക്ക് വലിയ സ്വാധീനമില്ലാത്ത സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്.
ഗോല്‍പാറ ജില്ലിലെ ധാലുക്ബുധി എന്ന സ്ഥലത്ത് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. സി.ആര്‍.പി.എഫ് ജവാന്മാര്‍ ഒരു തീവ്രവാദികള്‍ക്കെതിരായ പരിശീലന ക്യാമ്പില്‍ പങ്കെടുത്ത ശേഷം ബസ്സില്‍ മടങ്ങുമ്പോഴായിരുന്നു സ്‌ഫോടനമുണ്ടായത്. വനത്തിലൂടെയുള്ള റോഡിന്റെ നടുവിലാണ് ബോംബ് സ്ഥാപിച്ചിരുന്നത്.
സ്‌ഫോടനത്തെ തുടര്‍ന്ന് പ്രദേശത്ത് പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. സി.ആര്‍.പി.എഫും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.