Mathrubhumi

പാകിസ്താനില്‍ വെളളപ്പൊക്കം: 113 മരണം

Posted on: 30 Jul 2010




പെഷവാര്‍: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പാകിസ്താനില്‍ 113 പേര്‍ മരിച്ചു. ആയിരക്കണക്കിനുപേര്‍ ഭവന രഹിതരായി. പാകിസ്താന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയിലാണ് വെള്ളപ്പൊക്കം കനത്ത നാശം വിതച്ചത്. സ്വാത്ത്, മലാഖണ്ഡ് ജില്ലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യത്തെ വിന്യസിച്ചു.

91 പേരുടെ മരണം സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. മലാഖണ്ഡില്‍ മാത്രം 60 പേര്‍ മരിച്ചു. സ്വാത്ത് താഴ് വരയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ താറുമാറായി. പെഷവാറില്‍ 30,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

വീടുകള്‍ തകര്‍ന്നാണ് നിരവധി പേര്‍ മരിച്ചത്. ഹെലിക്കോപ്ടറുകളും ബോട്ടുകളും ഉപയോഗിച്ച് സൈന്യം രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. മഴ ഏതാനും ദിസംകൂടി തുടരുമെങ്കിലും ശക്തി കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനം.
Pathravarthakal
karshakabandhu
News in this Section

 


 

Kerala Matrimonial Inner Page