Vijayapadam

34 തസ്തിക: പി.എസ്.സി. വിജ്ഞാപനം

Posted on: 19 Sep 2013


ജില്ലാ സഹകരണ ബാങ്കുകളില്‍ ഡ്രൈവര്‍, ടെലിഫോണ്‍ ഓപ്പറേറ്റര്‍, ലിഫ്റ്റ് ഓപ്പറേറ്റര്‍

ജനറല്‍,സംവരണ വിഭാഗങ്ങളിലായുള്ള 34 തസ്തികകളിലേക്ക് കേരള പി.എസ്.സി.അപേക്ഷ ക്ഷണിച്ചു. ജയില്‍ വകുപ്പില്‍ വാര്‍ഡര്‍ ഡ്രൈവര്‍ , കൃഷി വകുപ്പില്‍ ഡ്രൈവര്‍ കം സിനിമാ ഓപ്പറേറ്റര്‍, എറണാകുളം ജില്ലാ സഹകരണ ബാങ്കില്‍ ടെലഫോണ്‍ ഓപ്പറേറ്റര്‍, മലപ്പുറം,ഇടുക്കി,പാലക്കാട് ജില്ലാ സഹകരണ ബാങ്കുകളില്‍ ഡ്രൈവര്‍, കോട്ടയം,പാലക്കാട് ജില്ലാ സഹകരണ ബാങ്കുകളില്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്കുള്ള പൊതുവിജ്ഞാപന പ്രകാരം ഇപ്പോള്‍ അപേക്ഷിക്കാം. പൊതു മരാമത്ത്/ ജലസേചന വകുപ്പില്‍ അസിസറ്റന്റ് എന്‍ജിനീയര്‍ (ഇലനക്ട്രിക്കല്‍) തസ്തികയിലേക്ക് സംസ്ഥാനതലത്തില്‍ പൊതു വിജ്ഞാപനവുമുണ്ട്. ഇലനക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ഇതിനു പുറമേയുള്ള 28 തസ്തികകള്‍ സംവരണ വിഭാഗക്കാര്‍ക്ക് മാത്രമുള്ളതാണ്. പി.എസ്.സി. വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ രീതിയില്‍ ഓണ്‍ലൈനായി ഒക്ടോബര്‍ 17-നകം അപേക്ഷിക്കണം.
വെബ്‌സൈറ്റ്: www.keralapsc.gov.in

അപേക്ഷിക്കാവുന്ന തസ്തിക കാറ്റഗറി നമ്പര്‍ സഹിതം ഇനിപ്പറയുന്നു.
ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാന തലം)

297/2013 അസിസ്റ്റന്റ് എഞ്ചിനിയര്‍ (ഇലക്ട്രിക്കല്‍), പൊതുമരാമത്ത്/ജലസേചനം

ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)

298/2013 വാര്‍ഡര്‍ ഡ്രൈവര്‍, ജയില്‍
299/2013 വാര്‍ഡര്‍ ഡ്രൈവര്‍, ജയില്‍ (തസ്തികമാറ്റം വഴി)
300/2013 ഡ്രൈവര്‍ കം സിനിമാ ഓപ്പറേറ്റര്‍, കൃഷി
301/2013 ടെലിഫോണ്‍ ഓപ്പറേറ്റര്‍, ജില്ലാ സഹകരണ ബാങ്ക്
302/2013 ടെലിഫോണ്‍ ഓപ്പറേറ്റര്‍, ജില്ലാ സഹകരണ ബാങ്ക്
303/2013 ഡ്രൈവര്‍, ജില്ലാ സഹകരണ ബാങ്ക്
304/2013 ഡ്രൈവര്‍, ജില്ലാ സഹകരണ ബാങ്ക്(സൊസൈറ്റി ക്വാട്ട)
305/2013 ലിഫ്റ്റ് ഓപ്പറേറ്റര്‍, ജില്ലാ സഹകരണ ബാങ്ക്
306/2013 ലിഫ്റ്റ് ഓപ്പറേറ്റര്‍, ജില്ലാ സഹകരണ ബാങ്ക്(സൊസൈറ്റി വിഭാഗം)

സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാന തലം)

307/2013 അറ്റന്‍ഡര്‍, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍ ലിമിറ്റഡ് (പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം)
സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാ തലം)
308/2013 ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം)
309/2013 ലാസ്റ്റ്‌ഗ്രേഡ് സര്‍വന്റ്‌സ്

എന്‍.സി.എ. ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം (സംസ്ഥാനതലം)

310/2013 - 312/2013 ലക്ചറര്‍ (അറബിക്, ബയോകെമിസ്ട്രി, ഫിസിക്‌സ്) കോളേജ് വിദ്യാഭ്യാസം
313/2013 ലക്ചറര്‍ ഇന്‍ ജിയോഗ്രഫി, കോളേജ് വിദ്യാഭ്യാസം
314/2013 ലക്ചറര്‍ ഇന്‍ അഗദതന്ത്ര ആന്‍ഡ് വിധി ആയുര്‍വേദ
315/2013 വെറ്ററിനറി സര്‍ജന്‍ ഗ്രേഡ്. II(ഒ.എക്‌സ്.വിഭാഗക്കാര്‍ക്ക്)
316/2013 ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, ആരോഗ്യം
317/2013 -318/2013 വെറ്ററിനറി സര്‍ജന്‍ ഗ്രേഡ്. II (ഒ.ബി.സി.,ഈഴവ/തിയ്യ/ബില്ലവ)
319/2013 ഡ്രില്ലിങ് അസിസ്റ്റന്റ്,മൈനിങ് ആന്‍ഡ് ജിയോളജി
320/2013 അസിസ്റ്റന്റ് മാനേജര്‍,പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍

എന്‍.സി.എ. ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം(ജില്ലാതലം)

321/2013 ടഗ് ഡ്രൈവര്‍, തുറമുഖം
322/2013 ഡ്രൈവര്‍ ഗ്രേഡ് II (എച്ച്.ഡി.വി)
323/2013 ട്രാക്ടര്‍ ഡ്രൈവര്‍, കൃഷി
324/ 2013 ട്രാക്ടര്‍ ഡ്രൈവര്‍, മൃഗസംരക്ഷണം
325 / 2013-330 / 2013 ഡ്രൈവര്‍ ഗ്രേഡ് II (എച്ച്.ഡി.വി.) (വിമുക്തഭടന്മാരില്‍നിന്നു മാത്രം)



Vijayapadam Classifieds
Other Articles in this Section



MathrubhumiMatrimonial