Vijayapadam

കേന്ദ്രീയ വിദ്യാലയങ്ങളില്‍ അധ്യാപകരാകാം

Posted on: 24 Jul 2013


* 4043 ഒഴിവുകള്‍
* ആഗസ്ത് 28 വരെ അപേക്ഷിക്കാം


കേന്ദ്രീയ വിദ്യാലയ സംഗതന് കീഴിലെ സ്‌കൂളുകളില്‍ അധ്യാപക, അനധ്യാപക വിഭാഗത്തിലായുള്ള 4043 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലായ് 29 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.
പോസ്റ്റ്ഗ്രാജ്വേറ്റ് ടീച്ചര്‍ 793, ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍ 639, ഫിസിക്കല്‍ എഡ്യുക്കേഷന്‍, എ.ഇ, ഡബ്ല്യു.ഇ വിഭാഗം 420, ലൈബ്രേറിയന്‍ 112, പ്രൈമറിടീച്ചര്‍ ആന്‍ഡ് പി.ആര്‍.ടി മ്യൂസിക് 2079 എന്നിങ്ങനെയാണ് ഒഴിവ്.
യോഗ്യത, പ്രായം എന്നിവ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ക്ക് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനം നോക്കുക. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷ ഒബ്ജക്ടീവ് രീതിയിലാണ്. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയാണിത്. കേരളത്തില്‍ തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്. ചെന്നൈ, ബാംഗഌര്‍ എന്നിവിടങ്ങളിലും പരീക്ഷയുണ്ട്.
അപേക്ഷാഫീസ്:750 രൂപ.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാന തീയതി: ആഗസ്ത് 28
വെബ്‌സൈറ്റ്: www.kvsangathan.nic.in. അപേക്ഷകര്‍ക്ക് ഇ-മെയില്‍ വിലാസം ഉണ്ടായിരിക്കണം.

Vijayapadam Classifieds
Other Articles in this Section



MathrubhumiMatrimonial