Vijayapadam

യു.പി.എസ്.സി.: 383 അവസരം

Posted on: 13 Jun 2013


വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും കീഴിലുള്ള 383 ഒഴിവിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ജൂനിയര്‍ വര്‍ക്‌സ് മാനേജര്‍ (മെക്കാനിക്കല്‍)-ഒഴിവ്: 154
യോഗ്യത: മെക്കാനിക്കല്‍ എഞ്ചിനിയറിങ് ബിരുദം/ തത്തുല്യം.
ലേബര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍-ഒഴിവ്: 30

യോഗ്യത: കൊമേഴ്‌സില്‍ ബിരുദം. അല്ലെങ്കില്‍ ഇക്കണോമിക്‌സ്/ സോഷ്യോളജി/ സോഷ്യല്‍ വര്‍ക് ഒരു വിഷയമായി പഠിച്ചുള്ള ബിരുദം/ തത്തുല്യം. ലോ, ലേബര്‍ റിലേഷന്‍, ലേബര്‍ വെല്‍ഫെയര്‍, സോഷ്യോളജി, കൊമേഴ്‌സ്, സോഷ്യല്‍വര്‍ക്ക്/ വെല്‍ഫെയര്‍, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, പേഴ്‌സണല്‍ മാനേജ്‌മെന്റ് അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തിലുള്ള പി.ജി/ ഡിപ്ലോമ.

ഈ തസ്തികകള്‍ കൂടാതെ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ , ഇക്കണോമിക് ഓഫീസര്‍ , കമ്പനി പ്രോസിക്യൂട്ടര്‍ , അസി.പ്രൊഫസര്‍ (പൊളിറ്റിക്കല്‍ സയന്‍സ് , കമ്പ്യൂട്ടര്‍ സയന്‍സ് , മെഡിസിന്‍ , ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി , പീഡിയാട്രിക്‌സ് , സൈക്യാട്രി , കെമിസ്ട്രി , കൊമേഴ്‌സ് , ഡാന്‍സ് , ഡിഫന്‍സ് സ്റ്റഡീസ് , ഇക്കണോമിക്‌സ് , ഇംഗ്ലീഷ്, ഫ്രഞ്ച് , ജ്യോഗ്രഫി , ഹിന്ദി , ഹിസ്റ്ററി , ഹോംസയന്‍സ് , ഫിലോസഫി , ഫിസിക്‌സ് , ഫിസിക്കല്‍ എഡ്യുക്കേഷന്‍, പൊളിറ്റിക്കല്‍ സയന്‍സ് , സൈക്കോളജി , പഞ്ചാബി , പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍,സംസ്‌കൃതം), ജൂനിയര്‍ വര്‍ക്‌സ് മാനേജര്‍ (ഇലക്ട്രിക്കല്‍) , ജൂനിയര്‍ സയന്റിഫിക് ഓഫീസര്‍ ,ജൂനിയര്‍ വര്‍ക്‌സ് മാനേജര്‍ (കെമിക്കല്‍) , അസി.എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ സിവില്‍ , അസി. ഡയറക്ടര്‍ ഗ്രേഡ് കക നോണ്‍ടെക്‌നിക്കല്‍ , പ്രിന്‍സിപ്പല്‍, മെഡിക്കല്‍/റിസര്‍ച്ച് ഓഫീസര്‍ ആയുര്‍വേദ , എന്നീ തസ്തികകളിലും ഒഴിവുണ്ട്.

ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തീയതി: ജൂണ്‍ 27. വെബ്‌സൈറ്റ്: www.upsc.gov.in


Vijayapadam Classifieds
Other Articles in this Section



MathrubhumiMatrimonial