Vijayapadam

ഇപ്പോള്‍ അപേക്ഷിക്കാം

Posted on: 06 Jun 2013


യു.ജി.സിയില്‍ 100 എല്‍.ഡി. ക്ലര്‍ക്ക്

*കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള സ്വയംഭരണസ്ഥാപനമായ യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യു.ജി.സി.) ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്കുമാരുടെ അപേക്ഷ ക്ഷണിച്ചു. ആകെ 100 ഒഴിവുകളുണ്ട്.

യോഗ്യത: എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ അംഗീകൃതസ്ഥാപനം/യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഉയര്‍ന്ന യോഗ്യത, മിനുട്ടില്‍ 30 വാക്കുകളുടെ ഇംഗ്ലീഷ് ടൈപ്പിങ് വേഗം.

ശമ്പളം: 5200-20200 രൂപ, 1900 രൂപ ഗ്രേഡ് പേ.

ഓണ്‍ലൈന്‍ അപേക്ഷയുടെ ആദ്യപാര്‍ട്ട് പൂര്‍ത്തിയാക്കേണ്ട അവസാനതീയതി:
ജൂണ്‍ 18.

വെബ്‌സൈറ്റ്: www.ugcldrectt13.in


ഇന്‍ഷൂറന്‍സ് അസിസ്റ്റന്റ്

*പൊതുമേഖലയിലെ ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികളില്‍ 2600 അസിസ്റ്റന്റുമാരുടെ ഒഴിവുകള്‍. ബിരുദധാരികള്‍ക്കും ഉയര്‍ന്ന മാര്‍ക്കോടെ പഌസ്ടു ജയിച്ചവര്‍ക്കുമാണ് അവസരം. നാഷണല്‍ ഇന്‍ഷൂറന്‍സ്, ഓറിയന്റല്‍ ഇന്‍ഷൂറന്‍സ്, ന്യൂ ഇന്ത്യ അഷ്വറന്‍സ്, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് എന്നീകമ്പനികളിലേക്കാണ് നിയമനം.

പ്രായം: 18-28.

അംഗീകൃതബിരുദമോ 60 ശതമാനം മാര്‍ക്കോടെയുള്ള പഌസ്ടു ജയമോ ആണ് അടിസ്ഥാനയോഗ്യത.

ജൂണ്‍ എട്ടിനകം ഓണ്‍ലൈനില്‍ അപേക്ഷിക്കണം. സംസ്ഥാനാടിസ്ഥാനത്തിലാണ് ഒഴിവുകള്‍. കേരളത്തില്‍ 152 ഒഴിവുകളുണ്ട്.
വെബ്: www.nationalinsuranceindia.com


സെയിലില്‍ ഒഴിവുകള്‍

*സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ റൂര്‍ക്കല പ്ലാന്റില്‍ ഓപ്പറേറ്റര്‍ കം ടെക്‌നീഷ്യന്‍ ട്രെയിനി, അറ്റന്‍ഡന്റ് കം ടെക്‌നീഷ്യന്‍ ട്രെയിനി തസ്തികകളിലായി 232 ഒഴിവുകള്‍. എന്‍ജിനീയറിങ് ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. അവസാനതീയതി ജൂണ്‍ 8. വിശദവിവരങ്ങള്‍ക്ക്: www.sail.co.in


Vijayapadam Classifieds
Other Articles in this Section



MathrubhumiMatrimonial