Vijayapadam

തമിഴ്‌നാട്ടില്‍ 2881 അധ്യാപകര്‍

Posted on: 22 May 2013


തമിഴ്‌നാട് ടീച്ചേഴ്‌സ് റിക്രൂട്ട്‌മെന്റ് ബോര്‍ഡിനു കീഴിലുള്ള ഹയര്‍സെക്കന്‍ഡറി എജ്യുക്കേഷണല്‍ സര്‍വീസിലെ 2881 ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

തമിഴ്, ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്‌സ്, കൊമേഴ്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഹോം സയന്‍സ്, ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ഗ്രേഡ് I, മൈക്രോബയോളജി, ബയോകെമിസ്ട്രി, തെലുങ്കു വിഷയങ്ങളിലാണ് ഒഴിവ്.

ശമ്പളം: 9300- 34,800+ ഗ്രേഡ് പേ 4800.

യോഗ്യത: അതത് വിഷയത്തില്‍ എം.എ/എം.എസ്.സി/എം.കോം ബി.എഡ്. ബിരുദ തലത്തിലും ബിരുദാനന്തര ബിരുദതലത്തിലും ഒരേ വിഷയം (അക്കാദമിക് വിഷയങ്ങള്‍ക്കും ഭാഷാവിഷയങ്ങള്‍ക്കും) പഠിച്ചവരായിരിക്കണം അപേക്ഷകര്‍. ഫിസിക്കല്‍ എജ്യുക്കേഷന്‍ ഗ്രേഡ് I തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബിരുദവും എം.പി.എഡും ആണ് യോഗ്യത.

അപേക്ഷകര്‍ എസ്.എസ്.എല്‍.സി, പി.യു.സി/ഹയര്‍ സെക്കന്‍ഡറി തലംവരെ തമിഴ് ഭാഷ (പാര്‍ട്ട് I അല്ലെങ്കില്‍ പാര്‍ട്ട് II) പഠിച്ചിരിക്കണം. അല്ലെങ്കില്‍ നിയമനം ലഭിച്ച് രണ്ട് വര്‍ഷത്തിനകം തമിഴ്‌നാട് പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന തമിഴ് ഭാഷാ പരീക്ഷ പാസ്സായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 14.

വെബ്‌സൈറ്റ്: www.trb.tn.nic.in


Vijayapadam Classifieds
Other Articles in this Section



MathrubhumiMatrimonial