Vijayapadam

യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സില്‍ 445 അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍

Posted on: 03 Apr 2013


കേന്ദ്രപൊതുമേഖലാസ്ഥാപനമായ യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ (സ്‌കെയില്‍ ക) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 445 ഒഴിവുകളുണ്ട്. ഇവയില്‍ 17 ഒഴിവുകള്‍ വികലാംഗര്‍ക്കായി നീക്കിവെച്ചതാണ്. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. മെയ് 26 നാണ് എഴുത്തുപരീക്ഷ . കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.

യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബിരുദം/ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദം (എസ്.സി./എസ്.ടി. ഉദ്യോഗാര്‍ഥികള്‍ക്ക് 5 ശതമാനം മാര്‍ക്കിളവ് ലഭിക്കും).

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഏപ്രില്‍ 18.

വെബ്‌സൈറ്റ്: www.uiic.co.in



Vijayapadam Classifieds
Other Articles in this Section



MathrubhumiMatrimonial