Vijayapadam

കേന്ദ്ര പോലീസ് സേനകൡ 2240 ഒഴിവ്‌

Posted on: 20 Mar 2013


എസ്.ഐ., എ.എസ്.ഐ., ഇന്റലിജന്‍സ് ഓഫീസര്‍


സബ് ഇന്‍സ്‌പെക്ടര്‍ (ഡല്‍ഹി പോലീസ്, സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സസ്), അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (സി.ഐ.എസ്.എഫ്.), ഇന്റലിജന്‍സ് ഓഫീസര്‍ (നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ) എന്നീ തസ്തികകളിലെ 2240 ഒഴിവിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം.

പ്രായം: 20-25 (2013 ജനവരി 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. സംവരണത്തിനര്‍ഹരായവര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.)

ശമ്പളം: 9300-34800+ഗ്രേഡ് പേ 4200. സി.ഐ.എസ്.എഫിലെ എ.എസ്.ഐ. തസ്തികയ്ക്ക് 5200-20200+2800 ഗ്രേഡ് പേ. എന്‍.സി.ബി.യിലെ ഇന്റലിജന്‍സ് ഓഫീസര്‍ തസ്തികയ്ക്ക് 9300-34800+4600 ഗ്രേഡ് പേ.

യോഗ്യത: ബിരുദം/തത്തുല്യം. ഡല്‍ഹി പോലീസിലെ എസ്.ഐ. തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സും (മോട്ടോര്‍ സൈക്കിള്‍, കാര്‍) വേണം. നിര്‍ദിഷ്ട ശാരീരിക യോഗ്യത ഉണ്ടായിരിക്കണം.

www.ssconline.nic.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.ഓണ്‍ലൈന്‍ അപേക്ഷയുടെ പാര്‍ട്ട് ക സമര്‍പ്പിക്കാനുള്ള അവസാന തീയതി: ഏപ്രില്‍ 10.



Vijayapadam Classifieds
Other Articles in this Section



MathrubhumiMatrimonial