Vijayapadam

ബാങ്കുകളില്‍ അവസരങ്ങള്‍

Posted on: 24 Jan 2013


ദേന ബാങ്കില്‍ 482 സ്‌പെഷലിസ്റ്റ് ഓഫീസര്‍

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ബാങ്കായ ദേന ബാങ്ക് സ്‌പെഷലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍, പേഴ്‌സണല്‍ ഓഫീസര്‍, ഐ.ടി. ഓഫീസര്‍, ലീഗല്‍ ഓഫീസര്‍, രാജ്ഭാഷാ അധികാരി, സിവില്‍ എന്‍ജിനീയര്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍,തുടങ്ങി 15 തസ്തികകളിലായി മൊത്തം 482 ഒഴിവുകളുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 2012 മാര്‍ച്ച് 11ന് ഐ.ബി.പി.എസ്. സ്‌പെഷലിസ്റ്റ് ഓഫീസര്‍.

തസ്തികയിലേക്ക് നടത്തിയ പരീക്ഷ ബാധകമായ തസ്തികകളിലേക്ക് ഐ ബി പി എസ് മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. മറ്റ് തസ്തികകളിലേക്ക് നിര്‍ദിഷ്ട വിഷയത്തില്‍ യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫിബ്രവരി 4. വെബ്‌സൈറ്റ്: www.denabank.com


ആര്യാവര്‍ത്ത് ഗ്രാമീണ്‍ ബാങ്കില്‍ 395 ഒഴിവുകള്‍

ഉത്തര്‍പ്രദേശിലെ ലഖ്‌നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്യാവര്‍ത്ത് ക്ഷേത്രീയ ഗ്രാമീണ്‍ ബാങ്കിലേക്ക് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ആകെ 395 ഒഴിവുകളുണ്ട്. ഗ്രാമീണ്‍ ബാങ്കുകളിലെ സ്‌പെഷലിസ്റ്റ് ഓഫീസര്‍, ക്ലര്‍ക്ക് തസ്തികകളിലേക്ക് 2012 സപ്തംബറില്‍ നടത്തിയ ഐ. ബി. പി. എസ്. പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകര്‍ പത്താം ക്ലാസ് വരെ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനവരി 30. www.aryavartrrb.com


നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കില്‍ ഓഫീസര്‍, ഓഫീസ് അസിസ്റ്റന്റ്

കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിലേക്ക് ഓഫീസര്‍ സെ്കയില്‍-1, ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടിപ്പര്‍പ്പസ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഗ്രാമീണ്‍ ബാങ്കുകളിലെ ക്ലാര്‍ക്ക്, ഓഫീസര്‍ തസ്തികകളിലേക്ക് 2012 സപ്തംബറില്‍ നടന്ന ഐ.ബി.പി.എസ്. പരീക്ഷയില്‍ യോഗ്യത
നേടിയവര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത (രണ്ടു തസ്തികകള്‍ക്കും): ഏതെങ്കിലും വിഷയത്തില്‍ ബിരുദം, മലയാളഭാഷയിലുള്ള പരിജ്ഞാനം. എസ്.എസ്.എല്‍.സിക്ക് മലയാളം വിഷയമായി പഠിച്ചിരിക്കണം.

അപേക്ഷാഫീസ് അടയ്ക്കുന്നതിനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുമുള്ള അവസാനതീയതി: ജനവരി 28. വെബ്‌സൈറ്റ്: www.nmgbank.com



Vijayapadam Classifieds
Other Articles in this Section



MathrubhumiMatrimonial