
ഡല്‍ഹി പോലീസില്‍ 787 ഒഴിവുകള്‍
Posted on: 18 Jan 2013
കോണ്‍സ്റ്റബിള്‍, ഹെഡ് കോണ്‍സ്റ്റബിള്‍
ഡല്‍ഹി പോലീസില്‍ ഹെഡ്കോണ്‍സ്റ്റബിള്‍ (AWO/TPO), ഹെഡ്കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍), കോണ്‍സ്റ്റബിള്‍ (എക്സിക്യൂട്ടീവ്) തസ്തികകളിലായി 787 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ന്യൂഡല്‍ഹിയില്‍ വെച്ചായിരിക്കും റിക്രൂട്ടിങ്.
ഹെഡ്കോണ്‍സ്റ്റബിള്‍ (AWO/TPO)
യോഗ്യത: സയന്‍സ് / മാത്തമറ്റിക്സ് പഠിച്ചുള്ള 10+2 (സീനിയര്‍ സെക്കന്‍ഡറി). അല്ലെങ്കില്‍ മെക്കാനിക് കം ഓപ്പറേറ്റര്‍ ഇലക്ട്രോണിക് കമ്യൂണിക്കേഷന്‍ സിസ്റ്റംസില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്. ഇംഗ്ലീഷ് കമ്പ്യൂട്ടര്‍ ടൈപ്പിങ് (മിനിറ്റില്‍ 30 വാക്ക്), കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവ അറിയണം.
ഹെഡ്കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍)
യോഗ്യത: പ്ലസ്ടു/തത്തുല്യം. കമ്പ്യൂട്ടറില്‍ ഇംഗ്ലീഷ് ടൈപ്പിങ് (മിനിറ്റില്‍ 30 വാക്ക്) അല്ലെങ്കില്‍ ഹിന്ദി ടൈപ്പിങ് (മിനിറ്റില്‍ 25 വാക്ക്) അറിയണം.
കോണ്‍സ്റ്റബിള്‍ (എക്സിക്യുട്ടീവ്) പുരുഷന്മാര്
യോഗ്യത: 10+2 (സീനിയര്‍ സെക്കന്‍ഡറി), എല്‍.എം.വി. ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. എല്ലാ തസ്തികയ്ക്കും നിര്‍ദിഷ്ട ശാരീരിക യോഗ്യത ഉണ്ടായിരിക്കണം.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫിബ്രവരി 28.
കൂടുതല്‍ വിവരങ്ങള്‍ www.delhipolice.nic.inഎന്ന വെബ്സൈറ്റില്‍ ഉടന്‍ പ്രസിദ്ധീകരിക്കും.






