
ബാങ്ക് സ്പെഷലിസ്റ്റ് ഓഫീസര്‍
Posted on: 18 Jan 2013
ഐ.ബി.പി.എസ്. പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
20 പൊതുമേഖലാ ബാങ്കുകളില്‍ സ്പെഷലിസ്റ്റ് ഓഫീസര്‍ റിക്രൂട്ട്മെന്റിനുള്ള പൊതു പരീക്ഷയ്ക്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന് (കഏജട) അപേക്ഷ ക്ഷണിച്ചു. ഐ.ടി. ഓഫീസര്‍ (സ്കെയില്‍-1), അഗ്രിക്കള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ (സ്കെയില്‍-1), രാജ്ഭാഷാ അധികാരി (സ്കെയില്‍-1), ലോ ഓഫീസര്‍ (സെ്കയില്‍-1), ടെക്നിക്കല്‍ ഓഫീസര്‍ (സ്കെയില്‍-1), എച്ച്.ആര്./ പേഴ്സണല്‍ ഓഫീസര്‍ (സ്കെയില്‍-1), മാര്‍ക്കറ്റിങ് ഓഫീസര്‍ (സ്കെയില്‍-1), ഐ.ടി. ഓഫീസര്‍ (സ്കെയില്‍-2), ലോ ഓഫീസര്‍ (സ്കെയില്‍-2), ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (സ്കെയില്‍-2), ഫിനാന്‍സ് എക്സിക്യൂട്ടീവ് (സ്കെയില്‍-2) എന്നീ സ്പെഷലിസ്റ്റ് വിഭാഗങ്ങളിലേക്കുള്ള നിയമനത്തിനാണ് പൊതുപരീക്ഷ നടത്തുന്നത്.ഐ.ടി. ഓഫീസര്‍ (സ്കെയില്‍-1): യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ ബിരുദം/ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ ബിരുദവും ഡൊയാക്ക് ബി ലെവല്‍ വിജയവും.
അഗ്രിക്കള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ (സ്കെയില്‍-1): യോഗ്യത: അഗ്രിക്കള്‍ച്ചര്‍ ബിരുദം. അല്ലെങ്കില്‍ ഹോര്‍ട്ടികള്‍ച്ചര്‍/ അനിമല്‍ ഹസ്ബന്‍ഡറി/ വെറ്ററിനറി സയന്‍സ്/ ഡയറി സയന്‍സ്/ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്/ ഫിഷറീസ് സയന്‍സ്/ പിസിക്കള്‍ച്ചര്‍/ അഗ്രി മാര്‍ക്കറ്റിങ് ആന്‍ഡ് കോ-ഓപ്പറേഷന് തുടങ്ങിയ അനുബന്ധ വിഷയങ്ങളിലായുള്ള ബിരുദം.
രാജ് ഭാഷാ അധികാരി (സ്കെയില്‍-1): യോഗ്യത: ഇംഗ്ലീഷ് ഒരു വിഷയമായി നേടിയ ബിരുദത്തിനുശേഷം ഹിന്ദിയില്‍ നേടിയ ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ ഇംഗ്ലീഷും ഹിന്ദിയും വിഷയങ്ങളായി പഠിച്ച് ബിരുദം നേടിയതിനുശേഷം സംസ്കൃതത്തില്‍ നേടിയ ബിരുദാനന്തര ബിരുദം.
ലോ ഓഫീസര്‍ (സ്കെയില്‍-1) : യോഗ്യത: നിയമത്തില്‍ ബിരുദം.
ടെക്നിക്കല്‍ ഓഫീസര്‍ (സ്കെയില്‍-1): യോഗ്യത: സിവില്‍/ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍/ പ്രൊഡക്ഷന്‍/ മെറ്റലര്‍ജി/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ ടെക്സ്റ്റൈല്‍/ കെമിക്കല്‍ തുടങ്ങിയ എന്‍ജിനീയറിങ് വിഷയങ്ങളില്‍ ബിരുദം. അല്ലെങ്കില്‍ ബി.ഫാം.
എച്ച്.ആര്./ പേഴ്സണല്‍ (സ്കെയില്‍-1): യോഗ്യത: ബിരുദം. പേഴ്സണല്‍ മാനേജ്മെന്റ്/ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/ എച്ച്.ആര്.ഡി./ സോഷ്യല്‍ വര്‍ക്ക്/ ലേബര്‍ ലോയില്‍ ബിരുദാനന്തര ബിരുദം/ ഡിപ്ലോമ. അല്ലെങ്കില്‍ എച്ച്.ആര്.ഡി. സ്പെഷലൈസേഷനോടെ മാനേജ്മെന്റ്/ ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദം/ ഡിപ്ലോമ.
മാര്‍ക്കറ്റിങ് ഓഫീസര്‍ (സ്കെയില്‍-1):
യോഗ്യത: മാര്‍ക്കറ്റിങ് സ്പെഷലൈസേഷനോടെയുള്ള എം.ബി.എ./ 2 വര്‍ഷത്തെ പി.ജി.ഡി.ബി.എ./ പി.ജി.ഡി.ബി.എം. / തത്തുല്യ ബിരുദം/ ഡിപ്ലോമ.
ഐ.ടി. ഓഫീസര്‍ (സ്കെയില്‍-2): യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ ബിരുദം/ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ ബിരുദവും ഡൊയാക്ക് ബി ലെവല്‍ വിജയവും. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
ലോ ഓഫീസര്‍ (സ്കെയില്‍-2): യോഗ്യത: നിയമത്തില്‍ ബിരുദം. ജുഡീഷ്യല്‍ സര്‍വീസിലോ ബാറിലോ 3 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. അല്ലെങ്കില്‍ പ്രമുഖ ബാങ്കിലോ കേന്ദ്ര/സംസ്ഥാന ഗവണ്മെന്റ് വകുപ്പിലോ പൊതുമേഖലാ സ്ഥാപനത്തിലോ ലോ ഓഫീസറായി മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (സ്കെയില്‍-2): യോഗ്യത: ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഫൈനല്‍ പരീക്ഷ പാസ്സായിരിക്കണം.
ഫിനാന്‍സ് എക്സിക്യൂട്ടീവ് (സ്കെയില്‍-2): യോഗ്യത: എം.ബി.എ./പി.ജി.ഡി.ബി.എം. ഫിനാന്‍സ്. ധനകാര്യസ്ഥാപനങ്ങളിലോ ബാങ്കുകളിലോ മൂന്നുവര്‍ഷത്തെ ഇന്‍ഡസ്ട്രിയല്‍ പ്രോജക്ട്സ് ക്രെഡിറ്റ് അപ്രൈസല്‍ പ്രവൃത്തിപരിചയം. അപേക്ഷാ ഫീസ്: 400 രൂപ. വികലാംഗര്‍, എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 50 രൂപ
.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനവരി 28.
വെബ്സൈറ്റ്: www.ibps.in






