മലപ്പുറത്ത് ആര്‍മി റിക്രൂട്ട്മെന്റ് റാലി
Posted on: 14 Nov 2012
കരസേനയിലേക്ക് മികവുള്ള യുവാക്കളെ കണ്ടെത്തുന്നതിനായി കോഴിക്കോട് ആര്‍മി റിക്രൂട്ടിങ് ഓഫീസ് ഓപ്പണ്‍ റിക്രൂട്ട്മെന്റ് റാലി നടത്തുന്നു. വിവിധ ദിവസങ്ങളിലായി കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലുള്ളവര്‍ക്കും മാഹി, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലുള്ളവര്ക്കും പങ്കെടുക്കാന്‍ അവസരം നല്‍കും. പുരുഷന്മാര്ക്ക് മാത്രമുള്ള ഒഴിവുകളാണിത്. ഡിസംബര്‍ 7 മുതല്‍ 13 വരെ മലപ്പുറം എം.എസ്.പി. ഗ്രൗണ്ടിലാണ് റാലി.
യോഗ്യത: സോള്‍ജിയര്‍ ക്ലര്‍ക്ക്/ സ്റ്റോര്‍ കീപ്പര്‍ ടെക്നിക്കല്‍: പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത. മൊത്തം 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. ഓരോ വിഷയത്തിനും 40 ശതമാനം മാര്‍ക്ക് വീതം ഉണ്ടായിരിക്കണം. പത്താംക്ലാസില്‍ ഇംഗ്ലീഷ്, കണക്ക്/ അക്കൗണ്ട്സ് അല്ലെങ്കില്‍ ബുക്ക് കീപ്പിങ് പഠിച്ചിരിക്കണം. ബിരുദമോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവര്‍ക്ക് പ്ലസ് ടുവിന്റെ മാര്‍ക്ക് ശതമാനം ബാധകമല്ല. അല്ലെങ്കില്‍ വി.എച്ച്.എസ്.സി. പാര്‍ട്ട് ഒന്നും രണ്ടും പാര്‍ട്ട് മൂന്നിലെ ഗ്രൂപ്പ് ഒന്നും, രണ്ടും, മൂന്നും നാലും ഉള്‍പ്പെടെ 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. ഓരോ വിഷയത്തിനും 40 ശതമാനം മാര്‍ക്ക് വീതം വേണം. ബിരുദധാരികളാണെങ്കില്‍ വി.എച്ച്.എസ്.സി. കേവലം ജയിച്ചാല്‍ മതി.
സോള്‍ജിയര്‍ ടെക്നിക്കല്‍: സയന്‍സ് പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം. ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ലീഷ് വിഷയങ്ങള്‍ പഠിച്ചിരിക്കണം. അല്ലെങ്കില്‍ വി.എച്ച്.എസ്.സി. പാര്‍ട്ട് ഒന്നും രണ്ടും പാര്‍ട്ട് മൂന്നിലെ ഗ്രൂപ്പ് വണും വിജയിച്ചിരിക്കണം. ബിരുദമോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവര്‍ക്ക് പ്ലസ് ടുവിന്റെ മാര്‍ക്ക് ശതമാനം ബാധകമല്ല.
സോള്‍ജിയര്‍ നഴ്സിങ് അസിസ്റ്റന്റ്, ഡ്രസ്സര്‍: 50 ശതമാനം മാര്‍ക്കോടെ സയന്‍സ് പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങള്‍ പഠിച്ചിരിക്കണം. ഓരോ വിഷയത്തിനും 40 ശതമാനം മാര്‍ക്ക് വീതം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ വി.എച്ച.്എസ്.സി. പാര്‍ട്ട് ഒന്നും രണ്ടും പാര്‍ട്ട് മൂന്നിലെ ഗ്രൂപ്പ് രണ്ടും ഉള്‍പ്പെടെ 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. ഓരോ വിഷയത്തിനും 40 ശതമാനം മാര്‍ക്ക് വീതം വേണം.
സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി: 45 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി. ഓരോ വിഷയങ്ങളിലും മിനിമം 32 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് മാര്‍ക്ക് നിബന്ധന ബാധകമല്ല. നിര്‍ദിഷ്ട ശാരീരിക യോഗ്യത ഉണ്ടായിരിക്കണം.വെബ്സൈറ്റ്: www.zrobangalore.gov.in