കേന്ദ്ര സര്‍വീസില്‍ 1680 മള്‍ട്ടി ടാസ്കിങ് സ്റ്റാഫ്
Posted on: 14 Nov 2012
* കേരളത്തില്‍ 60 ഒഴിവ്
* എസ്.എസ്.എല്‍.സി.ക്കാര്‍ക്ക് അവസരം
മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് (നോണ്‍ടെക്നിക്കല്‍) തസ്തികയിലെ ഗ്രൂപ്പ് സി ഒഴിവിലേക്ക് സ്റ്റാഫ്സെലക്ഷന്‍ കമ്മീഷന് അപേക്ഷ ക്ഷണിച്ചു. കമ്മീഷന്റെ വിവിധ റീജ്യണുകളിലായി 1680 ഒഴിവുകളാണുള്ളത്. കേരളത്തില്‍ 60 ഒഴിവുണ്ട്.
യോഗ്യത: മെട്രിക്കുലേഷന്‍/തത്തുല്യം. 2012 ഡിസംബര്‍ 7-നകം യോഗ്യത നേടിയവര്‍ മാത്രം അപേക്ഷിക്കുക. പ്രായം:18-25
എസ്.എസ്.സി. നടത്തുന്ന പൊതു എഴുത്തുപരീക്ഷ വഴിയാണ് നിയമനം. 2013 മാര്‍ച്ച് 10, 17 തീയതികളില്‍ എഴുത്തുപരീക്ഷ നടക്കും.
കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂര്‍, എന്നിവ പരീക്ഷാകേന്ദ്രങ്ങള്‍. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് ടൈപ്്പ പരീക്ഷയാണിത്. 100 മാര്‍ക്കിന്റെ 100 ചോദ്യങ്ങള്‍. ജനറല്‍ ഇന്റലിജന്‍സ് ആന്‍ഡ് റീസണിങ് (25 മാര്‍ക്ക്), ന്യൂമറിക്കല്‍ ആപ്റ്റിറ്റിയൂഡ് (25),ജനറല്‍ ഇംഗ്ലീഷ് (50), ജനറല്‍ അവയര്നസ ്(50). ഈ പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്കായി വീണ്ടും ഡിസ്ക്രിപ്റ്റീവ് ടൈപ്പ് പരീക്ഷയുമുണ്ട്. 50 മാര്‍ക്കിന്റെ അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയാണിത്. ലഘു ഉപന്യാസം, ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലും കത്തെഴുത്ത് തുടങ്ങിയവയാകും ഈ പരീക്ഷയില്‍. 100 രൂപയാണ് അപേക്ഷാഫീസ്. പട്ടികവിഭാഗക്കാര്‍, വികലാംഗര്‍, വനിതകള്‍, വിമുക്തഭടര്‍ എന്നിവര്‍ക്ക് ഫീസില്ല.
വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക.
ഓണ്‍ലൈന്‍ അപേക്ഷയുടെ പാര്‍ട്ട്-1 രജിസ്ട്രേഷന്റെ അവസാന തീയതി ഡിസംബര്‍ 5.
ഓണ്‍ലൈന്‍ അപേക്ഷയുടെ പാര്‍ട്ട്-2 രജിസ്ട്രേഷന്റെ അവസാന തീയതി ഡിസംബര്‍ 7.
വെബ്സൈറ്റ്: www.ssc.nic.in