
കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷ
Posted on: 14 Nov 2012
ഡിസംബര്‍ 10 വരെ അപേക്ഷിക്കാം
രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളില്‍ ഓഫീസര്‍ റാങ്കില്‍ നിയമനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യു.പി.എസ്.സി.യുടെ കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമി, ഹൈദരാബാദിലെ എയര്‍ഫോഴ്സ് അക്കാദമി, ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയ്നിങ് അക്കാദമി (ഒ.ടി.എ.) എന്നിവിടങ്ങളിലെ 509 ഒഴിവുകളിലേക്കാണ് യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയ്നിങ് അക്കാദമിയിലേക്ക് സ്ത്രീകള്‍ക്കും (നോണ്‍ ടെക്നിക്കല്‍ കോഴ്സ്) അപേക്ഷിക്കാം.
2013 ഫിബ്രവരി 17-നാണ് പരീക്ഷ. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്. ചെന്നൈ, ബാംഗഌര് എന്നിവയാണ് അടുത്തുള്ള പരീക്ഷാകേന്ദ്രങ്ങള്‍.
യോഗ്യത: ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഓഫീസേഴ്സ് ട്രെയ്നിങ് അക്കാദമി: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/തത്തുല്യം.
നേവല്‍ അക്കാദമി: എന്‍ജിനീയറിങ് ബിരുദം.
എയര്‍ഫോഴ്സ് അക്കാദമി: പ്ലസ്ടു തലത്തില്‍ ഫിസിക്സും മാത്തമാറ്റിക്സും വിഷയങ്ങളായി പഠിച്ചുള്ള ബിരുദം. അല്ലെങ്കില്‍ എന്‍ജിനീയറിങ് ബിരുദം.
അവസാനവര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
നിര്‍ദിഷ്ട ശാരീരിക യോഗ്യത ഉണ്ടായിരിക്കണം.
ഓണ്‍ലൈനില്‍ മാത്രമാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: ഡിസംബര്‍ 10. വെബ്സൈറ്റിലെ വിജ്ഞാപനം പൂര്‍ണമായി വായിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം അപേക്ഷിക്കുക. വെബ്സൈറ്റ്: www.upsconline.nic.in






