ചിന്ത പോലും ഗണിത ഭാഷയില്‍
Posted on: 17 Oct 2012
പലപ്പോഴും ചിന്തിക്കുന്നതുപോലും ഗണിതഭാഷയിലാണെന്ന് ടിജോ പറയും. ഗണിതശാസ്ത്രത്തോടുള്ള കമ്പം തന്നെയാണ് മികവുകാട്ടാന്‍ സഹായകമായത്. സി.ബി.എസ്.ഇ. പ്ലസ്ടുവിന് കണക്കില്‍ നൂറില്‍ നൂറും വാങ്ങിയ മിടുക്ക് ഇപ്പോഴും കൂട്ടിനുണ്ട്.
എന്നാല്‍ മുഴുനീള പഠിപ്പിസ്റ്റൊന്നുമല്ല ടിജോ. ക്രിക്കറ്റില്‍ കമ്പമുണ്ട്, കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയും ചെയ്യും. ഷട്ടില്‍ബാഡ്മിന്റനോടും താത്പര്യമുണ്ട്.
പഠിക്കുമ്പോള്‍ ശ്രദ്ധ അതില്‍ മാത്രം. ഒരിക്കലും മറക്കാതിരിക്കാന്‍ ആഴത്തിലുള്ള പഠനം, അതാണ് രീതി. തിയറി പേപ്പറുകള്‍ക്ക് അത്ര പ്രാധാന്യം കൊടുക്കാറില്ല. അതില്‍ മാര്‍ക്കുകുറയുന്നത് പ്രാക്ടിക്കല്‍ പരീക്ഷയിലൂടെ പരിഹരിക്കും.
അച്ഛന്‍ മൂവാറ്റുപുഴ വാഴക്കുളം നെടുങ്ങാട്ട് ജോസ് ജോസഫ്. അമ്മ അനെറ്റ് ജോസ്. ഗള്‍ഫിലായിരുന്നു ഇരുവരും. ഇപ്പോള്‍ വാഴക്കുളത്ത് കൃഷികാര്യങ്ങള്‍ നോക്കി നടത്തുന്നു. സഹോദരി ജോനിത അല്‍ഫോന്‍സ ജോസ്, സഹോദരന്‍ ആലുവ മംഗലപ്പുഴ സെമിനാരിയില്‍ വൈദിക വിദ്യാര്‍ഥിയായ സനല്‍ജോസ്.
പഠനം ഏഴാം ക്ലാസ് വരെ വാഴക്കുളത്തെ കാര്‍മല്‍ പബ്ലിക് സ്‌കൂള്‍, മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്‌കൂളില്‍ നിന്നും ഹൈസ്‌കൂളും ഹയര്‍സെക്കന്‍ഡറിയും.
വാഴക്കുളം വിശ്വജ്യോതി എന്‍ജിനീയറിങ് കോളേജില്‍ നിന്നും ബി.ടെക്. കഴിഞ്ഞപ്പോള്‍ ലഭിച്ച ജോലികള്‍ വേണ്ടെന്നുവെച്ച് യ്ത്തഗേറ്റയ്ത്ത് പ്രവേശനപരീക്ഷയെഴുതി കോഴിക്കോട് എന്‍.ഐ.ടി.യില്‍ എം.ടെകിന് ചേര്‍ന്നു. അടുത്ത മെയില്‍ കോഴ്‌സ് പൂര്‍ത്തിയാക്കും. ഗൂഗിളിന്റെ കാലിഫോര്‍ണിയയിലെ ഓഫീസിലാണ് നിയമനം. ഒക്ടോബറില്‍ ജോലിയില്‍ പ്രവേശിക്കും.