Vijayapadam

എച്ച്.എ.എല്‍: 343 മാനേജ്‌മെന്റ് ട്രെയിനി

Posted on: 12 Oct 2012


ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ വിവിധ വിഭാഗങ്ങളിലേക്കായി മാനേജ്‌മെന്റ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ടെക്‌നിക്കല്‍- 273 ഒഴിവ്
യോഗ്യത: എയ്‌റോനോട്ടിക്കല്‍/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രിക്കല്‍/ ഇലക്‌ട്രോണിക്‌സ്/ മെക്കാനിക്കല്‍/ മെറ്റലര്‍ജി/ പ്രൊഡക്ഷന്‍ ബ്രാഞ്ചുകളില്‍ 65 ശതമാനം മാര്‍ക്കോടെ നാലുവര്‍ഷത്തെ എന്‍ജിനിയറിങ് അല്ലെങ്കില്‍ ടെക്‌നോളജി ബിരുദം അല്ലെങ്കില്‍ എ.എം.ഐ.ഇ.

ഇന്റഗ്രേറ്റഡ് മെറ്റീരിയല്‍സ് മാനേജ്‌മെന്റ്-25 ഒഴിവ്
യോഗ്യത: ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍/ പ്രൊഡക്ഷന്‍ ബ്രാഞ്ചുകളില്‍ 65 ശതമാനം മാര്‍ക്കോടെ നാലുവര്‍ഷത്തെ എന്‍ജിനിയറിങ് അല്ലെങ്കില്‍ ടെക്‌നോളജി ബിരുദം അല്ലെങ്കില്‍ എ.എം.ഐ.ഇ.

ഫിനാന്‍സ്-20 ഒഴിവ്
യോഗ്യത: ഡിഗ്രി, സി.എ./ ഐ.സി.ഡബ്ല്യു.എ.

ഹ്യൂമന്‍ റിസോഴ്‌സസ്-25 ഒഴിവ്
യോഗ്യത: ഹ്യൂമന്‍ റിസോഴ്‌സസ്/ പേഴ്‌സണല്‍ മാനേജ്‌മെന്റ്/ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് എന്നിവയില്‍ സ്‌പെഷലൈസേഷനോടെ എം.ബി.എ., എം.എസ്.ഡബ്ല്യു., എം.എ., പി.ജി. ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യയോഗ്യത.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഒക്ടോബര്‍ 19.
വെബ്‌സൈറ്റ്: www.hal-india.com

Vijayapadam Classifieds
Other Articles in this Section



MathrubhumiMatrimonial