Vijayapadam

സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പില്‍ 514 സ്‌പെഷലിസ്റ്റ് ഓഫീസര്‍

Posted on: 08 Oct 2012


സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിനു കീഴിലുള്ള വിവിധ ബാങ്കുകളില്‍ 24 തസ്തികകളിലായി സ്‌പെഷലിസ്റ്റ് ഓഫീസര്‍മാരുടെ 514 ഒഴിവുകളുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 2012 ഒക്ടോബര്‍ 8 മുതല്‍ അപേക്ഷിച്ചുതുടങ്ങാം.

അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ചീഫ് ഇക്കണോമിസ്റ്റ്), മാനേജര്‍ (ഇക്കണോമിസ്റ്റ്), ചീഫ് മാനേജര്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്), മാനേജര്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്), മാനേജര്‍ (ഹാര്‍ഡ്‌വെയര്‍), അസിസ്റ്റന്റ് മാനേജര്‍ (ഹാര്‍ഡ്‌വെയര്‍), മാനേജര്‍ (നെറ്റ്‌വര്‍ക്കിങ്), ഡെപ്യൂട്ടി മാനേജര്‍ (നെറ്റ്‌വര്‍ക്കിങ്), ഡെപ്യൂട്ടി മാനേജര്‍ (സിസ്റ്റംസ്), അസിസ്റ്റന്റ് മാനേജര്‍ (സിസ്റ്റംസ്), അസിസ്റ്റന്റ് മാനേജര്‍ (കമ്പ്യൂട്ടര്‍ കമ്യൂണിക്കേഷന്‍), ഡെപ്യൂട്ടി മാനേജര്‍ (സിവില്‍ എന്‍ജിനീയറിങ്), അസിസ്റ്റന്റ് മാനേജര്‍ (സിവില്‍ എന്‍ജിനീയറിങ്), ഡെപ്യൂട്ടി മാനേജര്‍ (ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്), അസിസ്റ്റന്റ് മാനേജര്‍ (ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്), ഡെപ്യൂട്ടി മാനേജര്‍ (ഒഫീഷ്യല്‍ ലാംഗ്വേജ്), മാനേജര്‍ (ഒഫീഷ്യല്‍ ലാംഗ്വേജ്), അസിസ്റ്റന്റ് മാനേജര്‍ (ഒഫീഷ്യല്‍ ലാംഗ്വേജ്), മാനേജര്‍ (ലോ), ഡെപ്യൂട്ടി മാനേജര്‍ (ലോ), അസിസ്റ്റന്റ് മാനേജര്‍ (ലോ), ഡെപ്യൂട്ടി മാനേജര്‍ (സെക്യൂരിറ്റി), ഡെപ്യൂട്ടി മാനേജര്‍ (ഫയര്‍) എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. എല്ലാ തസ്തികകളിലേക്കും പ്രവൃത്തിപരിചയം ആവശ്യമാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 28.
വെബ്‌സൈറ്റ്: www.sbi.co.in


Vijayapadam Classifieds
Other Articles in this Section



MathrubhumiMatrimonial