Vijayapadam

പൊതുമേഖലയില്‍ മികച്ച അവസരങ്ങള്‍

Posted on: 19 Sep 2012


എന്‍ജിനീയറിങ് ഉന്നതപഠനരംഗത്തേക്കുള്ള അര്‍ഹതാനിര്‍ണയ പരീക്ഷയായ ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ്) എഴുതുന്നവര്‍ക്ക് പൊതുമേഖലാസ്ഥാപനങ്ങളില്‍ മികച്ച അവസരം. www.gate.iitb.ac.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി സപ്തംബര്‍ 30 വരെ ഗേറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിന്റെ റജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിച്ചശേഷമാണ് പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കേണ്ടത്.


ഇന്ത്യന്‍ ഓയിലില്‍ 400 ഒഴിവുകള്‍

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ (ഐ.ഒ.സി.എല്‍.) 250 ഗ്രാജ്വേറ്റ് എന്‍ജിനിയര്‍മാരുടെയും 150 അസിസ്റ്റന്റ് ഓഫീസര്‍മാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍, കെമിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍, മെറ്റലര്‍ജി വിഭാഗങ്ങളിലാണ് ഓഫീസര്‍ തസ്തികയില്‍ ഗ്രാജ്വേറ്റ് എന്‍ജിനിയര്‍മാരുടെ ഒഴിവുള്ളത്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദവും വ്യാവസായിക പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അസിസ്റ്റന്റ് ഓഫീസര്‍ തസ്തികയില്‍ അപേക്ഷിക്കാം. 150 ഒഴിവുകളുണ്ട്.
അവസാന തീയതി ജനവരി 19.
വെബ്‌സൈറ്റ്: www.iocl.com


എച്ച്.ഇ.സി.എല്ലില്‍ 92 എക്‌സിക്യൂട്ടീവ് ട്രെയിനി

ജാര്‍ഖണ്ഡിലെ റാഞ്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെവി എന്‍ജിനിയറിങ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്.ഇ.സി.എല്‍.) ടെക്‌നിക്കല്‍, നോണ്‍ ടെക്‌നിക്കല്‍ വിഭാഗങ്ങളിലേക്കായി എക്‌സിക്യൂട്ടീവ് ട്രെയിനികളുടെ അപേക്ഷ ക്ഷണിച്ചു.
മെക്കാനിക്കല്‍ എന്‍ജിനിയറിങ്-55, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്-4, സിവില്‍ എന്‍ജിനിയറിങ്-5, മെറ്റലര്‍ജിക്കല്‍ എന്‍ജിനിയറിങ്-3, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി-3, ഫിനാന്‍സ്-12, ലോ-2, എച്ച്.ആര്‍-8 എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലെയും ഒഴിവുകള്‍.
ഗേറ്റ് 2012 സ്‌കോറും അഭിമുഖവും അടിസ്ഥാനമാക്കിയാണ് ടെക്‌നിക്കല്‍ വിഭാഗത്തിലേക്കുള്ള ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുക.
ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സപ്തംബര്‍ 26.
വെബ്‌സൈറ്റ്: www.hecltd.com


ബെല്ലില്‍ 150 ഒഴിവുകള്‍

ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് (ബെല്‍) പ്രൊബേഷണറി എന്‍ജിനിയര്‍മാരുടെ 150 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യുണിക്കേഷന്‍ എന്‍ജിനിയറിങ് (ഇ.സി.)-80, മെക്കാനിക്കല്‍ എന്‍ജിനിയറിങ് (എം.സി.)-25, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (സി.എസ്.)-45 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. അവസാന തീയതി: ഫിബ്രവരി 14.
വെബ്‌സൈറ്റ്: www.bel-india.com


എന്‍.ടി.പി.സി.യില്‍ 209 എന്‍ജിനിയറിങ് ട്രെയിനി

പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ എന്‍ജിനിയറിങ് എക്‌സിക്യൂട്ടീവ് ട്രെയിനി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍-60, മെക്കാനിക്കല്‍-100, സിവില്‍-15, ഇന്‍സ്ട്രുമെന്റേഷന്‍-17, ഇലക്‌ട്രോണിക്‌സ്-17 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.

യോഗ്യത: 65 ശതമാനം മാര്‍ക്കോടെ ഫുള്‍ടൈം എന്‍ജിനിയറിങ് ടെക്‌നോളജി ബിരുദം/എ.എം.ഐ.ഇ.

ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 30.
വെബ്‌സൈറ്റ്: www.ntpccareers.net


ഭെല്ലില്‍ 500 എന്‍ജിനിയര്‍ ട്രെയിനി

ഇന്ത്യയിലെ എന്‍ജിനിയറിങ് ഭീമനായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (ഭെല്‍) എന്‍ജിനിയര്‍ ട്രെയിനി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കല്‍-300, ഇലക്ട്രിക്കല്‍-150, ഇലക്‌ട്രോണിക്‌സ്-50 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.

യോഗ്യത: അതത് ബ്രാഞ്ചുകളില്‍ എന്‍ജിനിയറിങ്/ടെക്‌നോളജി ബിരുദം/ എ.എം. ഐ.ഇ./എ.എം.ഐ.സി.ഇ. അല്ലെങ്കില്‍ എന്‍ജിനിയറിങ്/ടെക്‌നോളജിയില്‍ അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് ഡിഗ്രി/ ഡ്യുവല്‍ ഡിഗ്രി.

വെബ്‌സൈറ്റ്: www.careers.bhel.in



Vijayapadam Classifieds
Other Articles in this Section



MathrubhumiMatrimonial