Vijayapadam

ഗേറ്റ് : അവസരങ്ങളേറെ

Posted on: 12 Sep 2012


എന്‍ജിനീയറിങ് ഉന്നതപഠനരംഗത്തേക്കുള്ള അര്‍ഹതാനിര്‍ണയ പരീക്ഷയായ ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ്) എഴുതുന്നവര്‍ക്ക് പൊതുമേഖലാസ്ഥാപനങ്ങളില്‍ മികച്ച അവസരം. എച്ച്.പി.സി.എല്‍, ബി.പി.സി.എല്‍, പവര്‍ഗ്രിഡ്. ഗെയില്‍, എം.സി.എല്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ മികച്ച സാധ്യതകളുള്ളത്. www.gate.iitb.ac.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി സപ്തംബര്‍ 30 വരെ ഗേറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിന്റെ റജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിച്ചശേഷമാണ് പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കേണ്ടത്.


ഹിന്ദുസ്ഥാന്‍ പെട്രോളിയം

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഗ്രാജ്വേറ്റ് എന്‍ജിനിയര്‍ തസ്തികയില്‍ 250 ഒഴിവുകള്‍. മെക്കാനിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍ തസ്തികകളിലാണ് ഒഴിവുകള്‍.
യോഗ്യത: 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത എന്‍ജിനീയറിങ് ബിരുദം. എസ്.സി., എസ്.ടി., വികലാംഗ വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി.

പ്രായം: 25 വയസ്സ് കവിയരുത്.

2013-ലെ 'ഗേറ്റ്' സ്‌കോര്‍ അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ്. അവസാന തീയതി: ഡിസംബര്‍ 24.
വെബ്: www.hindustanpetroleum.com


പവര്‍ഗ്രിഡ്

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ എക്‌സിക്യൂട്ടീവ് ട്രെയിനി (ഇലക്ട്രിക്കല്‍), 18-ാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗേറ്റ്-2013-ലെ സ്‌കോര്‍ അനുസരിച്ചായിരിക്കും നിയമനം.

യോഗ്യത: ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ (പവര്‍)/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്/പവര്‍ സിസ്റ്റം എഞ്ചിനിയറിങ് എന്നിവയിലേതെങ്കിലുമൊന്നില്‍ 65 ശതമാനം മാര്‍ക്കില്‍ കുറയാതെ ഫുള്‍ടൈം ബി.ഇ./ബി.ടെക്./ബി.എസ്‌സി. (എഞ്ചിനിയറിങ്).
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2013 ജനവരി 7. വെബ്: www.powergridindia.com


ഗെയില്‍

ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡില്‍ എക്‌സിക്യൂട്ടീവ് ട്രെയിനിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, കെമിക്കല്‍ എന്‍ജിനീയറിങ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 2013-ലെ ഗേറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

അവസാന തീയതി: ജനവരി 1.
വെബ് : www.gailonline.com


ഭാരത് പെട്രോളിയം

ഭാരത് പെട്രോളിയത്തില്‍ ഗ്രാജ്വേറ്റ് എന്‍ജിനീയര്‍ തസ്തികയിലേക്ക് മെക്കാനിക്കല്‍ എന്‍ജിനീയറിങ് യോഗ്യതയുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. 2013 ജനവരി 20 ന് നടക്കുന്ന ഗേറ്റ് പരീക്ഷയുടെ സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. 2013 ഫിബ്രവരി 9 വരെ അപേക്ഷ സ്വീകരിക്കും.
വെബ്‌സൈറ്റ്: www.bpclcareers.in


എം.ഇ.സി.എല്‍.

മിനറല്‍ എക്‌സ്പ്ലറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ എന്‍ജിനീയറിങ് ട്രെയിനി/ഓഫീസര്‍ ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജിയോളജി, ജിയോഫിസിക്‌സ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗങ്ങളിലായാണ് ഒഴിവുകള്‍. 2013-ലെ ഗേറ്റ് പരീക്ഷയുടെ മാര്‍ക്കിനെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

അവസാന തീയതി: ജനവരി 31.
വെബ്: www.mecl.gov.in



Vijayapadam Classifieds
Other Articles in this Section



MathrubhumiMatrimonial