ചിന്തകരും ദൃക്‌സാക്ഷികളും
Posted on: 12 Sep 2012
ദേബശിഷ് ചാറ്റര്‍ജി
ഒരു വയസ്സുകാരനെ കൈപിടിച്ചുനടത്തുന്ന അമ്മയെ സങ്കല്പിച്ചുനോക്കൂ. ഇളംകൈ വേദനിക്കാതെ മൃദുലമായി, അവന്റെ സുഗമമായ ചലനത്തിന് ഒട്ടും പ്രയാസമില്ലാതെ കരുതലോടെയാണ് അമ്മ കുഞ്ഞിനെ നടത്തിക്കുന്നത്. അടി പതറുമ്പോള്‍ അവന്‍ കമിഴ്ന്നടിക്കാതെ നോക്കുന്നതും അമ്മയുടെ അതേ കൈയാണ്. അറിവുണ്ടാവുക എന്നാല്‍ അറിവിന്റെ ബന്ധനത്തിലല്ലാതിരിക്കുക എന്നെല്ലാം പറയുമ്പോള്‍ വിരോധാഭാസമെന്നു തോന്നിയേക്കാമെങ്കിലും അമ്മയുടെ ഇടംകൈയിലെ കുരുന്നിന്റെ വലംകൈയെന്നപോലെ അതു സാധ്യമാണ്.
ഏതെങ്കിലും ഒരു ചിന്തയില്‍ മുഴുവനായും മുഴുകിയിരിക്കുമ്പോള്‍ മറ്റെല്ലാ അറിവുകളെയും പ്രതിരോധിക്കാനായി നമ്മള്‍ കഠിനമായി ശ്രമിക്കും. നല്ല തിരക്കുള്ള റെയില്‍വേസ്റ്റേഷനിലെ അനൗണ്‍സ്‌മെന്റിനായി കാതോര്‍ക്കുന്നതു ആലോചിച്ചുനോക്കൂ. ശബ്ദായമാനമായ അന്തരീക്ഷം. അതിനു നടുവിലെ അനൗണ്‍സ്‌മെന്റ് കേള്‍ക്കാനായി കാതുകൂര്‍പ്പിക്കുമ്പോള്‍, മറ്റെല്ലാ ശബ്ദങ്ങളെയും കാതിനുപുറത്താക്കാനുള്ള കഠിനശ്രമം കൂടി നാം നടത്തുന്നുണ്ട്. ചില്ലറ ഊര്‍ജമല്ല അതിനു വേണ്ടത്. ഏകാഗ്രതയുടെ നിയന്ത്രണം കൈയിലുള്ളവര്‍ക്ക്, ചുരുങ്ങിയസമയത്തേക്കുമാത്രം ആവശ്യമായത്ര ഏകാഗ്രത അളന്നെടുക്കാന്‍ കഴിവുള്ളവര്‍ക്ക് ഇത്തരം അവസരങ്ങളില്‍ ബുദ്ധിമുട്ടേണ്ടിവരുന്നില്ല. മറ്റുശബ്ദങ്ങളൊന്നും അവരെ സംബന്ധിച്ചിടത്തോളം പ്രശ്‌നമാവുന്നില്ല. കേള്‍ക്കേണ്ട അനൗണ്‍സ്‌മെന്റുമാത്രമേ അവരുടെ കാതുകളിലെത്തുകയുള്ളൂ. ഏതു ബഹളത്തിനിടയിലും തന്റെ വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിപ്പിച്ചുകൊണ്ടുതന്നെ നല്ല പരിസരബോധത്തോടെയുമിരിക്കുന്ന എത്രയോ നേതാക്കളുണ്ട്.
ഈയൊരവസ്ഥയില്‍ സാധാരണ ചിന്തയില്‍ നിന്നും പരിമിതികളില്ലാത്ത ബോധത്തിലേക്കു വളരുകയാണ്. ഇത്തരക്കാര്‍ മുഴുവന്‍ ശ്രദ്ധയും ഒരിക്കലും ഏതെങ്കിലും ഒരു വിഷയത്തിലേക്കു കേന്ദ്രീകരിക്കുകയല്ല ചെയ്യുന്നത്. ചിന്തകളുടെ നാല്ക്കവലയിലെ ദൃക്‌സാക്ഷികളായി സ്വയം മാറുകയാണ്. തടാകമധ്യത്തിലെ അരയന്നത്തിനു നനവു തട്ടാത്തതുപോലെ ചിന്താലോകം നേതാക്കളെയും ഉലയ്ക്കുന്നില്ല. ആകാശത്തിലെ കാര്‍മേഘങ്ങളെന്നപോലെ ചിന്തകള്‍ മാറിമറഞ്ഞുകൊണ്ടേയിരിക്കും.
ലൗകികബന്ധമറ്റ അറിവിന്റെ ലോകത്തു ചിന്തകള്‍ കുറഞ്ഞുവരുന്നു, അവബോധം കൂടുകയും ചെയ്യുന്നു. ചിന്തകളുടെ കെട്ടുപൊട്ടിച്ച് ബോധം സ്വതന്ത്രമാവുന്നൊരനുഭവമാണത്. ചിന്തകള്‍ക്കിടയിലെ അകലം വര്‍ധിക്കുന്നു. അനന്തമായ മൗനത്തിന്റെ ആഴക്കടലുകള്‍ പോലെയാണ് ഈ വിടവുകള്‍. പേരും രൂപവുമില്ലാത്ത മൗനം. സംജ്ഞകളിലൊതുങ്ങാത്ത അറിവിന്റെ ഉറവയാണത്.
പരിമിതികളില്ലാത്ത അവബോധത്തിന്റെ മികച്ച ഉദാഹരണം പ്രകൃതിതന്നെയാണ്. നിരന്തരമായി പറക്കുന്ന ആകാശത്തിനു പക്ഷികള്‍ പേരിടുന്നില്ല. പാറിപ്പറക്കാന്‍ കഴിയുന്ന വിശാലമായ സ്ഥലമാണെന്ന തിരിച്ചറിവ് അതിനുണ്ടുതാനും. പൂവുകളുടെ സങ്കീര്‍ണമായ ഘടനയെപ്പറ്റിയൊന്നും തേനീച്ചകള്‍ക്കറിയില്ല, എങ്കിലും തേനെവിടെയുണ്ടെന്ന കൃത്യമായ ബോധം അവയ്ക്കുണ്ട്.
ഒരു പേരില്‍ നാമൊന്നിനെ അടയാളപ്പെടുത്തുമ്പോള്‍ അറിയാതെ പണിയുന്നത് ഒരു മതിലാണ്. യാഥാര്‍ഥ്യത്തെയും അനുഭവത്തെയും വേര്‍തിരിക്കുന്ന മതില്‍. ഒന്നിനെ നമ്മള്‍ ഒരു മരമെന്നു വിളിക്കുമ്പോള്‍, നാമറിയാതെ മണ്ണും ഭൂമിയും അതിന്റെ ഭാഗമല്ലാതായിപ്പോവുന്നു. ജൈവസമൂഹത്തില്‍ മരത്തിനു മണ്ണിലല്ലാതെ നിലനില്പില്ല. ശക്തിമത്തായ ഒരനുഭവമാണ് പേരുകളില്‍ തളച്ചിടാത്ത അറിവ്. എന്തിനെയും സമഗ്രമായി മനസ്സിലാക്കുവാന്‍ നേതാവിനെ സഹായിക്കുന്നത് അത്തരം അവബോധമാണ്.
successsutras@gmail.com