സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: ഇനി വൈകേണ്ട
Posted on: 23 Aug 2012
ബിരുദധാരികള്‍ കാത്തിരുന്ന പി.എസ്.സി.യുടെ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്ക് സപ്തംബര്‍ അഞ്ച് രാത്രി 12 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ മാര്‍ഗത്തിലാണ് അപേക്ഷിക്കേണ്ടത്. വെബ്: www.keralapsc.org ഇതിനകം രണ്ടുലക്ഷത്തിലേറെപ്പേര്‍ ഈ തസ്തികയിലേക്ക് അപേക്ഷിച്ചുകഴിഞ്ഞു. വെബ്‌സൈറ്റ് ജാമാകുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പതിവായതിനാല്‍ അപേക്ഷിക്കുന്നത് അവസാനനിമിഷത്തിലേക്ക് നീട്ടി അവസരം നഷ്ടപ്പെടുത്താതിരിക്കുക.
ഒ.എം.ആര്‍. രീതിയിലുള്ള ഒരു പരീക്ഷ മാത്രമേ ഇക്കുറി ഉണ്ടാവുകയുള്ളൂ എന്നാണ് പി.എസ്.സി. അറിയിച്ചിരിക്കുന്നത്. എന്നാല്‍ രണ്ടുഘട്ട പരീക്ഷ വേണമെന്ന സമ്മര്‍ദം ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഒ.എം.ആര്‍. പരീക്ഷയ്ക്കുപുറമെ മെയിന്‍ പരീക്ഷയോ ഇന്റര്‍വ്യൂവോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പ്രാഥമിക പരീക്ഷ ജനവരിയില്‍ത്തന്നെ നടന്നേക്കും.
അസിസ്റ്റന്റ്/ ഓഡിറ്റര്‍ തസ്തികയുടെ യോഗ്യതയില്‍ ബിരുദത്തിന് പുറമെ കമ്പ്യൂട്ടര്‍ ഡിപ്ലോമ ഉള്‍പ്പെടുത്താനും ബിരുദത്തിന് മാര്‍ക്ക് നിബന്ധന വെക്കാനും നേരത്തേ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അപേക്ഷകരുടെ എണ്ണം കുറയുമെന്നും ഒരു പരീക്ഷ മതിയെന്നുമായിരുന്നു തീരുമാനം. വന്‍പ്രതിഷേധത്തിനെത്തുടര്‍ന്ന് യോഗ്യത പഴയപടി ബിരുദം തന്നെയാക്കി. എന്നാല്‍ ഒറ്റപ്പരീക്ഷയെന്നത് വിജ്ഞാപനത്തില്‍ മാറ്റിയിട്ടില്ല. അപേക്ഷകരുടെ എണ്ണം കുറയാത്തതിനാല്‍ പരീക്ഷ രണ്ടുഘട്ടമാക്കണമെന്നാണ് ഇപ്പോഴത്തെ സമ്മര്‍ദം.